വിദ്യാര്‍ത്ഥികളെ സാമൂഹിക മുഖ്യധാരയിലേക്ക് സംയോജിപ്പിക്കണം
തരുവണ:വിദ്യാര്‍ത്ഥികളെ സാമൂഹിക മുഖ്യധാരയിലേക്ക് സംയോജിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ ഗൗരവമായി പ്രോത്സാഹിപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.തരുവണ ഗവ.ഹൈസ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച പ്രചോദന സദസ്സില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുക യായിരുന്നു ജുനൈദ് കൈപ്പാണി.വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ നൂതന സംരംഭമാണ് ഔര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ എന്നത്.
ഔര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ. ആര്‍. സി)പരിപാടി യുടെ ഭാഗമായി നടത്തിയ പരിപാടിയില്‍ ഹെഡ്മാസ്റ്റര്‍ മുസ്തഫ എം, പ്രീതി കെ, സന്ധ്യ വി, മുഹമ്മദലി കെ. എ, ഹംസ കെ, സാജിദ് എം, അബ്ദുല്‍ സലാം തുടങ്ങിയവര്‍ പ്രസംഗിച്ചു.
കുട്ടികളുടെ വൈകൃതങ്ങളും മറ്റ് ദുര്‍ബലതകളും തിരിച്ചറിഞ്ഞ് ശാസ്ത്രീയമായി പരിഹരിക്കുകയും ജീവിത നൈപുണ്യം വര്‍ദ്ധിപ്പിക്കുകയും, തനത് ശക്തികളെ പരിപോഷിപ്പിക്കുകയും, അപകടസാധ്യതകള്‍ പരിഹരിക്കുകയും, മാര്‍ഗനിര്‍ദേശവും നല്ല രക്ഷാകര്‍തൃത്വവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിലൂടെ വിദ്യാര്‍ത്ഥികളെ സാമൂഹിക മുഖ്യധാരയിലേക്ക് സംയോജിപ്പിക്കുവാന്‍ സാധിക്കുമെന്നും ജുനൈദ് കൈപ്പാണി പറഞ്ഞു.





Leave a Reply