എച്ച് എസ് ടി എ ധര്‍ണ്ണ നടത്തി
കല്‍പ്പറ്റ: ഹയര്‍ സെക്കന്ററിയോടുള്ള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് എയിഡഡ് ഹയര്‍ സെക്കന്ററി ടീച്ചേഴ്സ് അസോസിയേഷന്‍ കല്‍പ്പറ്റ സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ധര്‍ണ്ണ നടത്തി. വയനാട് ഡി സി സി പ്രസിഡന്റ് ശ്രീ എന്‍ ഡി അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി ബിനീഷ് കെ ആര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സിജോ കെ പൗലോസ് അധ്യക്ഷത വഹിച്ചു, ജില്ലാ സെക്രട്ടറി സജി വര്‍ഗീസ് സ്വാഗതവും, ട്രഷറര്‍ നോബിള്‍ ജോസ് നന്ദിയും പറഞ്ഞു. ഋഷി മാനുവല്‍, ബിജു മാത്യു, വിശ്വേഷ് വി ജി, ജോമോന്‍ തോമസ്, ബിബിന്‍ കെ എസ്, ബിനു സി വൈ, തോമസ് വി, അജീഷ് ജോസഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
എല്ലാ രീതിയിലും ജീവനക്കാരെ ദ്രോഹിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും, ജൂനിയര്‍ അദ്ധ്യാപക സര്‍വീസ് പ്രിന്‍സിപ്പാള്‍ പ്രൊമോഷന് പരിഗണിക്കണമെന്നും, ശമ്പളക്കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കണമെന്നും, ഡി എ കുടിശ്ശികകള്‍ നല്‍കണംമെന്നും, അധ്യാപക നിയമങ്ങള്‍ അംഗീകരിക്കണമെന്നും, സമരം ആവശ്യപ്പെട്ടു.





Leave a Reply