കരട് വോട്ടര്‍ പട്ടികയില്‍ വ്യാപകക്രമക്കേടുകള്‍ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം: കോണ്‍ഗ്രസ്
കല്‍പ്പറ്റ: ഈ വര്‍ഷാവസാനം നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഭരണതലത്തിലും, ഉദോഗസ്ഥതലത്തിലും ശ്രമം നടക്കുന്നതായി ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ആരോപിച്ചു. കരട് വോട്ടര്‍ പട്ടിക പുറത്തിറങ്ങിയപ്പോള്‍ വ്യാപകമായ ക്രമക്കേടുകളാണ് ശ്രദ്ധയില്‍പെട്ടിരിക്കുന്നത്. ഇത്തരം അപാകതകള്‍ പരിഹരിച്ച് കാര്യക്ഷമമായ വാര്‍ഡ് വിഭജനവും വോട്ടര്‍ പട്ടികയും പൂര്‍ത്തിയാക്കണമെന്നും അല്ലാത്തപക്ഷം അതിനെതിരെ ശക്തമായ സമരപരിപാടികളും, നിയമ നടപടികളും സ്വീകരിക്കുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു.
1300 വോട്ടുകളില്‍ അധികരിക്കാതെ വേണം വാര്‍ഡ് പുനര്‍നിര്‍ണയം നടത്താന്‍ എന്ന തെരെഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡം മറികടന്ന് 2000 വോട്ടുകള്‍ വരെ ചില വാര്‍ഡുകളില്‍ വരുന്ന രീതിയിലാണ് പുനര്‍നിര്‍ണയം നടന്നിട്ടുള്ളത്. കരട് വോട്ടര്‍ പട്ടിക .പ്രസിദ്ധീകരിച്ചപ്പോള്‍ പല വാര്‍ഡുകളുടെയും അതിര്‍ത്തിയില്‍ താമസിക്കുന്നവരെ കൂട്ടത്തോടെ മറ്റു വാര്‍ഡുകളിലേക്ക് മാറ്റിയതായും വീട്ടില്‍ താമസിക്കുന്ന വോട്ടര്‍മാരെ വിവിധ വാര്‍ഡുകളിലായി ഉള്‍പ്പെടുത്തിയതായും കാണുന്നുണ്ട്. ഇത്തരത്തില്‍ കള്ളക്കളികളിലൂടെ പഞ്ചായത്തുകളുടെ അധികാരം പിടിക്കാനുള്ള ഗൂഢതന്ത്രം ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടപ്പാക്കാന്‍ ആണ് ഇടതുപക്ഷം ശ്രമിക്കുന്നത്.





Leave a Reply