May 5, 2026

കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം; അഗ്‌നിരക്ഷാ സേന സജീവം

0
site-psd-390
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:ജില്ലയില്‍ കഴിഞ്ഞ രാത്രിയിലുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരങ്ങള്‍ കടപുഴകി വീണും വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നും നിരവധി സ്ഥലങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു. അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ രാപകലില്ലാതെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വരികയാണ്.
മാനന്തവാടി വള്ളിയൂര്‍ക്കാവ് കാവടികുന്ന് റോഡില്‍ മരം വീണ് കെഎസ്ഇബി പോസ്റ്റ് തകരുകയും റോഡ് പൂര്‍ണ്ണമായും തടസ്സപ്പെടുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ മരം മുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

കാട്ടിക്കുളം അണമല പനയക്കുന്നേല്‍ നാരായണന്റെ വീടിന് മുകളിലേക്ക് ശക്തമായ കാറ്റിലും മഴയിലും വലിയ മരം വീണ് അടുക്കള ഭാഗം പൂര്‍ണ്ണമായി തകര്‍ന്നു. നാരായണനും ഭാര്യയും മാത്രമാണ് ഈ വീട്ടില്‍ താമസിക്കുന്നത്. കമ്മനയിലും സമാനമായ സംഭവമുണ്ടായി. ഇവിടെ വീടിന് മുകളില്‍ വീണ മരം മാനന്തവാടി അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ എത്തി മുറിച്ച് മാറ്റി.

ബത്തേരി നിലയത്തിന്റെ കീഴിലുള്ള വിവിധ പ്രദേശങ്ങളിലും കനത്ത മഴയിലും കാറ്റിലും വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മരങ്ങള്‍ കടപുഴകി വീണ സ്ഥലങ്ങളില്‍ അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നു. ജില്ലയിലെ മറ്റ് പ്രദേശങ്ങളിലും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് അധികൃതര്‍ പരിശോധിച്ച് വരികയാണ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *