May 5, 2026

ഡയാലിസിസ് രഹിത ഗ്രാമം: പിണങ്ങോട് സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

0
IMG_20250727_194911
By ന്യൂസ് വയനാട് ബ്യൂറോ

പിണങ്ങോട്: വർദ്ധിച്ചുവരുന്ന ജീവിതശൈലീ രോഗങ്ങളുടെയും അതിനെത്തുടർന്നുണ്ടാകുന്ന വൃക്കരോഗികളുടെയും എണ്ണം കണക്കിലെടുത്ത്, രോഗസാധ്യത നേരത്തെ കണ്ടെത്തി പ്രതിരോധിക്കുക, ഡയാലിസിസ് ആവശ്യമില്ലാത്ത ഒരു ഗ്രാമം കെട്ടിപ്പടുക്കുക എന്നീ ലക്ഷ്യങ്ങളോടെ പിണങ്ങോട് പീസ് വില്ലേജ് ഡയാലിസിസ് സെന്ററും കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററും സംയുക്തമായി സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു.

 

തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പീസ് വില്ലേജ് കമ്മിറ്റി പ്രസിഡന്റുമായ ഷമീം പാറക്കണ്ടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പീസ് വില്ലേജ് ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി സദ്റുദ്ദീൻ വാഴക്കാട് അധ്യക്ഷത വഹിച്ചു. ക്യാമ്പിനോടനുബന്ധിച്ച്, “വർദ്ധിച്ചുവരുന്ന വൃക്ക സംബന്ധമായ അസുഖങ്ങളുടെ കാരണവും പരിഹാരമാർഗ്ഗവും” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസും നടന്നു.

 

ചടങ്ങിൽ പീസ് വില്ലേജ് ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി കെ. മുസ്തഫ മാസ്റ്റർ, വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അൻവർ കെ.പി., ജാസിർ പാലക്കൽ, കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ ഡയറക്ടർ രായിൻകുട്ടി നീറാട്, കോർഡിനേറ്റർ സജ്ജാദ്, വിവിധ പഞ്ചായത്ത് പീസ് വില്ലേജ് വെൽഫെയർ കമ്മിറ്റി പ്രസിഡന്റുമാരായ നാസർ തുർക്കി വെങ്ങപ്പള്ളി, കെ.ടി. കുഞ്ഞബ്ദുള്ള പടിഞ്ഞാറത്തറ, ജനറൽ മാനേജർ ഹാരിസ് അരിക്കുളം, വിപിൻ മാത്യു തുടങ്ങിയവർ സംസാരിച്ചു. കെസിയ മരിയ സ്വാഗതവും ഷാലുദ്ദീൻ ടി.ടി. നന്ദിയും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *