മുസ്ലിം സർവ്വീസ് സൊസൈറ്റി (എം.എസ്.എസ്) പടിഞ്ഞാറത്തറ യൂണിറ്റിന് പുതിയ ഭാരവാഹികൾ
പടിഞ്ഞാറത്തറ: മുസ്ലിം സർവ്വീസ് സൊസൈറ്റി (എം.എസ്.എസ്) പടിഞ്ഞാറത്തറ യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡിയോഗം വ്യാപാരഭവനിൽ ചേർന്നു. വയനാട് ജില്ലാ പ്രസിഡന്റ് അബ്ദുൾ മനാഫ് യോഗം ഉദ്ഘാടനം ചെയ്തു. കെ. മൊയ്തു അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളായി കെ.ടി. കുഞ്ഞബ്ദുല്ല (പ്രസിഡന്റ്), റഷീദ് കളത്തിൽ (ജനറൽ സെക്രട്ടറി), ഇബ്രാഹിം പള്ളിയാൽ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
വൈസ് പ്രസിഡന്റുമാരായി ഇബ്രാഹിം മന്നത്ത്, ഇബ്രാഹിം പാറ എന്നിവരെയും, സെക്രട്ടറിമാരായി ഇബ്രാഹിം കഞ്ഞായി, ഹംസ പുതിയാമ്മൽ എന്നിവരെയും തിരഞ്ഞെടുത്തു. പി. മായനാണ് സംസ്ഥാന കൗൺസിലർ. തലോടൽ പെൻഷൻ പദ്ധതിയുടെ ചുമതല സി.കെ. ഇബ്രാഹിമിനാണ്.
ഇബ്രാഹിം തെങ്ങിൽ കമ്മിറ്റി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി പി.കെ. അഷ്റഫ്, ഇബ്രാഹിം പുനത്തിൽ, ബഷീർ കെ.എം, എ.സി. മൊയ്തു, അബു പി.എ, മുഹമ്മദ് പി.കെ എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി. ഇബ്രാഹിം പി. സ്വാഗതവും റഷീദ് കളത്തിൽ നന്ദിയും പറഞ്ഞു.





Leave a Reply