May 5, 2026

റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകളുടെ നിയന്ത്രണങ്ങളില്‍ ഇളവ്

0
site-psd-395
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:മാനന്തവാടി താലൂക്കിലെ വെള്ളമുണ്ട, തിരുനെല്ലി, തൊണ്ടര്‍നാട് എന്നീ ഗ്രാമ പഞ്ചായത്തുകളിലെയും, വൈത്തിരി താലൂക്കിലെ പടിഞ്ഞാറത്തറ, തരിയോട്, പൊഴുതന, വൈത്തിരി, മൂപ്പൈനാട് എന്നീ ഗ്രാമ പഞ്ചായത്തുകളിലെയും റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവയുടെ പ്രവര്‍ത്തനത്തിനുള്ള നിയന്ത്രണവും മേപ്പാടി ഗ്രാമ പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളില്‍ ഉള്‍പ്പെട്ടുവരുന്ന മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരന്ത പ്രദേശത്തെ നോ ഗോ സോണ്‍ പ്രദേശത്തേയ്ക്കുള്ള പ്രവേശനത്തിനുള്ള നിയന്ത്രണവും ഒഴിവാക്കി വയനാട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

എന്നാല്‍ മാനന്തവാടി താലൂക്ക് പരിധിയിലെ തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്തിലെ മക്കിമല, കമ്പമല എന്നിവിടങ്ങളിലേയും വൈത്തിരി താലൂക്ക് പരിധിയിലെ മേപ്പാടി ഗ്രാമ പഞ്ചായത്തിലുള്ള തൊള്ളായിരം കണ്ടിയിലെയും റിസോര്‍ട്ടുകള്‍, ഹോം സ്റ്റേകള്‍ എന്നിവ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനുള്ള നിയന്ത്രണം തുടരുന്നതാണ്.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *