May 5, 2026

തവിഞ്ഞാലില്‍ ഊരുത്സവം സംഘടിപ്പിച്ചു

0
site-psd-398
By ന്യൂസ് വയനാട് ബ്യൂറോ

 

തവിഞ്ഞാല്‍ :പട്ടികവര്‍ഗ്ഗ വികസനവകുപ്പിന്റെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി തലപ്പുഴ ഗോദാവരി, കോട്ടാകുന്ന് ഉന്നതിയില്‍ സംഘടിപ്പിച്ച ഊരുത്സവം തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്ത് 8-ാം വാര്‍ഡ് മെമ്പര്‍ ബഹു: പി.എസ്.മുരുകേശന്‍ ഉദ്ഘാടനം ചെയ്തു.ഊരു മൂപ്പന്‍ സി.പി രാജന്‍ അധ്യക്ഷനായി. 10-ാം വാര്‍ഡ് മെമ്പര്‍ ഗോപി,മുന്‍ തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് അനിഷ സുരേന്ദ്രന്‍, പ്രോമോട്ടര്‍മാരായ രാജു പി. എ, രമ്യ കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തലപ്പുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ സാജിര്‍, പ്രകാശന്‍, അണ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോക്‌സോ,ലഹരി എന്നിവയെക്കുറിച്ച് ഉന്നതി നിവാസികള്‍ക്ക് ബോധവല്‍ക്കരണം നടത്തി.കൂടാതെ ഉന്നതിയിലെ വംശീയ വൈദ്യന്‍ അച്ചപ്പന്‍,ഉന്നതിനിവാസികളായ മുണ്ടന്‍,അമ്മു എന്നിവരെ ആദരിക്കുകയും ചെയ്യ്തു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *