പ്രവാസി പുനരധിവാസ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം അനുവദിക്കണം കേരള പ്രവാസി സംഘം
അമ്പലവയല്‍: കേരള സര്‍ക്കാര്‍ തുടര്‍ന്ന് വരുന്ന പ്രവാസി പെന്‍ഷന്‍, തിരികെയെത്തിയ പ്രവാസികളുടെ പുനരധിവാസം അടക്കമുള്ള പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ധനസഹായം അനുവദിക്കണമെന്ന് കേരള പ്രവാസി സംഘം മീനങ്ങാടി ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ഏരിയ പ്രസിഡന്റ് മുഹമ്മദ് മോതിരോട്ട് പതാക ഉയര്‍ത്തി. സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ പ്രസിഡന്റുമായ കെ കെ നാണു ഉദ്ഘാടനം ചെയ്തു. മുഹമ്മദ് മോതിരോട്ട് അധ്യക്ഷനായി.കെ സേതുമാധവന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ സെക്രട്ടറി അഡ്വ: സരുണ്‍ മാണി സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
കെ കെ രാധാകൃഷ്ണന്‍, ജോസ് ജേക്കബ്, എ പി സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു. കെ ആര്‍ പ്രസാദ് സ്വാഗതവും, ഷാജി പുറ്റാട് നന്ദിയും പറഞ്ഞു. സമ്മേളനം 17 അംഗ ഏരിയ കമ്മിറ്റിയെയും, ജില്ലാ സമ്മേളന പ്രതിനിധികളെയും തിരഞ്ഞെടുത്തു.
ഭാരവാഹികള്‍: മുഹമ്മദ് മോതിരോട്ട് (പ്രസിഡന്റ്), കെ സേതുമാധവന്‍ (സെക്രട്ടറി), കെ സൈനബ (ട്രഷറര്‍)





Leave a Reply