യംഗ് ഫൈറ്റേഴ്‌സ് ക്ലബ്ബ് വാര്‍ഷിക പൊതുയോഗവും അനുമോദനവും സംഘടിപ്പിച്ചു
പുതുശേരിക്കടവ്:യംഗ് ഫൈറ്റേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോട്‌സ് ക്ലബ്ബ് വാര്‍ഷിക പൊതുയോഗവും അനുമോദന യോഗവും സംഘടിപ്പിച്ചു.വാര്‍ഡ് മെമ്പര്‍ ഈന്തന്‍ മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് ഇബ്രാഹിം പള്ളിയാല്‍ അധ്യക്ഷനായി.എസ്.എസ്.എല്‍.സി ,പ്ലസ് ടു പരീക്ഷകളില്‍ ഫുള്‍ എപ്ലസ് നേടിയവരെയും, കേരളോല്‍സവം, വിവിധ ദിനാചരണ വിജയികള്‍, മറ്റ് ഉന്നത വിജയം നേടിയവരെയും അനുമോദിച്ചു.
എന്‍.പി ഷംസുദ്ധീന്‍ ,കെ. മുഹമ്മദലി മാസ്റ്റര്‍, ഇബ്രാഹിം പ്ലാസ ഇ .മൊയ്തു മാസ്റ്റര്‍ പ്രസംഗിച്ചു. സെക്രട്ടറി ജോണ്‍ ബേബി സ്വാഗതവും, ജോ സെക്രട്ടറി ഇ പി സഫീര്‍ നന്ദിയും പറഞ്ഞു. വി.കെ അഷ്‌റഫ് , വി.കെ ബഷീര്‍, നാസര്‍ എടവെട്ടന്‍, ഇബ്രാഹി എടവെട്ടന്‍ ,വി.കെ ഷിഹാബ് നേതൃത്വം നല്‍കി.പുതിയ ഭാരവാഹികളായി ഇബ്രാഹിം പള്ളിയില്‍ (പ്രസിഡന്റ് ) ജോണ്‍ ബേബി (സെക്രട്ടറി)
ഇബ്രാഹിം പ്ലാസ (ട്രഷറര്‍) കെ.മുഹമ്മദലി മാസ്റ്റര്‍ (വൈ. പ്രസിഡന്റ്) ഇ.പി സഫീര്‍ (ജോ. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.





Leave a Reply