ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റ്: മതേതര ഇന്ത്യയോടുള്ള വെല്ലുവിളി ആം ആദ്മി പാര്‍ട്ടി
കല്‍പ്പറ്റ: ഛത്തീസ്ഗഢില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റു ചെയ്തതിനെതിരെ ആം ആദ്മി പാര്‍ട്ടി ജില്ലാ കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. ബജ്റംഗ് ദള്‍ പോലെയുള്ള സംഘടനകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ അഴിച്ചുവിടുന്ന ഉത്തരം ആക്രമണങ്ങള്‍ മതേതര ഇന്ത്യയോടുളള വെല്ലുവിളിയാണെന്ന് ജില്ലാ പ്രസിഡന്റ് ഡോ സുരേഷ് എ.റ്റി കുറ്റപ്പെടുത്തി.യോഗത്തില്‍ ജില്ലാ സെക്രട്ടറി പോള്‍സണ്‍ തോമാട്ടുചാല്‍, മനു മത്തായി, ബാബു തച്ചറോത് , ഗഫൂര്‍ കോട്ടത്തറ, ഷെറിന്‍ റോയ്, ഈ.വി തോമസ് എന്നിവര്‍ സംസാരിച്ചു.





Leave a Reply