May 5, 2026

സ്വയം സംരംഭകരായ വനിതകള്‍ സമൂഹത്തിന് മാതൃക: രാജു അപ്‌സര

0
site-psd-405
By ന്യൂസ് വയനാട് ബ്യൂറോ

 

മാനന്തവാടി: സ്വയം സംഭകരായ വനിതകള്‍ പൊതു സമൂഹത്തിന് മാതൃകയാണെന്നും വരുന്ന തദ്ദേശ സ്വയം ഭരണ തെരെഞ്ഞെടുപ്പില്‍ വനിതകള്‍ക്കുള്ള സംവരണത്തില്‍ സ്വയം സംരംഭകരായ വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര ആവശ്യപ്പെട്ടു. സ്വയം സംരഭംകരായ വനിതകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ ഇത്തരം അവസരങ്ങള്‍ അവര്‍ക്ക് വലിയ പ്രചോദനമാകും. സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള നിയമ നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും മുന്നിട്ടിറങ്ങണം. ബോയ്‌സ് ടൗണ്‍ കോമാച്ചി പാര്‍ക്കില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിംഗ് ജില്ലാ നേതൃത്വ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാജു അപ്‌സര. വനിതാ വിംഗ് സംസ്ഥാന പ്രസിഡന്റ് ശ്രീജ ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ ബാപ്പു ഹാജി മുഖ്യ പ്രഭാഷണം നടത്തി. ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ജോജിന്‍. ടി.ജോയി, ജില്ലാ ജനറല്‍ സെക്രട്ടറി കെ. ഉസ്മാന്‍, ട്രഷറര്‍ നൗഷാദ് കാക്കവയല്‍, സിജിത്ത് ജയപ്രകാശ്, അമ്പിളി കെ.എസ്, ജോണി വി യു, ജോയി പേര്യ, ജോസ് വാളാട് എന്നിവര്‍ പ്രസംഗിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 95 വനിതാ പ്രതിനിധികള്‍ പങ്കെടുത്തു. ക്യാമ്പിന്റെ സമാപന സമ്മേളനം വനിതാ വിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജമീല ഇസ്‌റുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ഏ.കെ. ഷാനവാസ്, മഹേഷ് പി.വി, ഷൈലജ ഹരിദാസ്, വിലാസിനി വി.പി, ബിന്ദു രത്‌നന്‍, വിന്‍സി ബിജു, സ്വപ്ന അമ്പാടി, ഷെറീന നൗഷാദ്, ജയന്തി വേലയുധന്‍, സൗദ കല്‍പ്പറ്റ, കെ.എം, ജമീല തോമാട്ടുചാല്‍എന്നിവര്‍ പ്രസംഗിച്ചു

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *