ദാമോദരൻ വധക്കേസ്: പ്രതി ലക്ഷ്മികുട്ടിയെ വെറുതെ വിട്ടു
കൽപ്പറ്റ: ഭർത്താവ് ദാമോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ലക്ഷ്മികുട്ടിയെ തെളിവുകളുടെ അഭാവത്തിൽ കൽപ്പറ്റ അഡീഷണൽ സെഷൻസ് കോടതി 2 വെറുതെ വിട്ടു. ജഡ്ജി ശ്രീ ജയവന്ത് ഷേണായ് ആണ് ഈ വിധി പുറപ്പെടുവിച്ചത്.
2021 ഡിസംബർ 22-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭർത്താവായ ദാമോദരനെ മരപ്പട്ടിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി എന്നതായിരുന്നു ലക്ഷ്മികുട്ടിക്കെതിരായ ആരോപണം.
പ്രോസിക്യൂഷൻ ഭാഗം 33 സാക്ഷികളെയും, 51 രേഖകളും, 21 മുതലുകളും കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ, മതിയായ തെളിവുകൾ ഇല്ലാത്തതിനാലാണ് പ്രതിയെ വെറുതെ വിട്ടതെന്ന് കോടതി വ്യക്തമാക്കി.
പ്രതിക്ക് വേണ്ടി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ സൗജന്യ നിയമ സേവനത്തിന്റെ ഭാഗമായ LADCS-ൻ്റെ ഡെപ്യൂട്ടി ചീഫ് ഡിഫൻസ് കൗൺസൽ അഡ്വ. പ്രതീഷ് കെ.എം. ഹാജരായി. അഡ്വ. സാരംഗ് എം.ജെ., അഡ്വ. ജിതിൻ വിജയൻ, അഡ്വ. പൂജ പി.വി. എന്നിവരും അദ്ദേഹത്തെ കേസിൽ സഹായിക്കാനായി ഹാജരായിരുന്നു.





Leave a Reply