May 7, 2026

ഡ്രോപ്പ് ഔട്ട് ഫ്രീ നഗരസഭ’ പദ്ധതിക്ക് കീഴിൽ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് ക്ലാസുകൾ ആരംഭിച്ചു

0
IMG_20250728_205153
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ ‘ഡ്രോപ്പ് ഔട്ട് ഫ്രീ നഗരസഭ’ പദ്ധതിയുടെ ഭാഗമായി പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്കായി നഗരസഭാ പരിധിയിലെ എല്ലാ സ്കൂളുകളിലും കൗൺസിലിംഗ് ക്ലാസുകൾക്ക് തുടക്കമായി. വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഈ ക്ലാസുകൾ സംഘടിപ്പിക്കുന്നത്.

 

കുപ്പാടി ഗവ. ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർമാൻ ടി.കെ രമേശ് കൗൺസിലിംഗ് ക്ലാസുകളുടെ ഉദ്ഘാടനം നിർവഹിച്ചു. മോട്ടിവേഷൻ, ടീം ഡൈനാമിക്സ്, പഠന മനന തന്ത്രങ്ങൾ എന്നീ വിഷയങ്ങളിൽ ഊന്നിയുള്ള ക്ലാസുകൾക്ക് മെന്ററും ലൈഫ് കോച്ചും വിജ്ഞാന കേരളം ട്രെയിനറുമായ നിഖിൽ പി.എൻ നേതൃത്വം നൽകി.

 

വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് മുഖ്യപ്രഭാഷണം നടത്തി. ലീഷ ടീച്ചർ, രാധാകൃഷ്ണൻ എസ്, റീത്താമ്മ ജോർജ്, ലത്തീഫ് പി.എസ്, നിഷ രാമകൃഷ്ണൻ, സിന്ധു എ, സന്ധ്യ സി.എസ് എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു. ഈ പദ്ധതി വിദ്യാർത്ഥികളുടെ സമഗ്രമായ വികസനത്തിന് സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *