കന്യാസ്ത്രീകളുടെ അറസ്റ്റ്: ഛത്തീസ്ഗഡിൽ നടന്ന സംഭവത്തിൽ കത്തോലിക്കാ കോൺഗ്രസ് പുൽപ്പള്ളിമേഖല സമിതി പ്രതിഷേധിച്ചു
ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ കത്തോലിക്കാ കോൺഗ്രസ് പുൽപ്പള്ളിമേഖല സമിതി പ്രതിഷേധിച്ചു. മതപരിവർത്തനം, മനുഷ്യക്കടത്ത് തുടങ്ങിയ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ബജ്റംഗദൾ പ്രവർത്തകർ സി. വന്ദന ഫ്രാൻസിസിനെയും സി. പ്രീതി മേരിയെയും കയ്യേറ്റം ചെയ്യുകയും വ്യാജപരാതി നൽകി അറസ്റ്റ് ചെയ്യിക്കുകയും ചെയ്തതിനെതിരെയാണ് പ്രതിഷേധം.
വർദ്ധിച്ചുവരുന്ന ക്രൈസ്തവ അക്രമങ്ങൾ
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവർക്ക് നേരെ വർദ്ധിച്ചുവരുന്ന അക്രമസംഭവങ്ങളുടെ ഭാഗമാണിതെന്ന് സംശയിക്കുന്നതായി കത്തോലിക്കാ കോൺഗ്രസ് പുൽപ്പള്ളിമേഖല കമ്മിറ്റി അഭിപ്രായപ്പെട്ടു. മതന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ ഗുരുതര ലംഘനമാണിതെന്ന് യോഗം കുറ്റപ്പെടുത്തി.
ഫാ. സുനിൽ വട്ടുക്കുന്നേൽ യോഗം ഉദ്ഘാടനം ചെയ്തു. സുനിൽ പാലമറ്റം അധ്യക്ഷത വഹിച്ചു. ഡോ. കെ.പി സാജു, ബീന കരുമാംകുന്നേൽ, ജയിംസ് മറ്റത്തിൽ, ജോർജ് കൊല്ലിയിൽ, തോമസ് പാഴൂക്കാല, ജോർജ് കച്ചിറമറ്റം, ജോസ് പള്ളത്ത്, ഷിനോയി തുണ്ടത്തിൽ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.





Leave a Reply