May 5, 2026

റൗഡി ലിസ്റ്റിലുള്ള യുവാവ് എം.ഡി.എം.എയുമായി പിടിയിൽ

0
IMG_20250728_211518
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: മാനന്തവാടി പാണ്ടിക്കടവ് ചോലമലയിൽ വീട്ടിൽ ജെ. ജിജോയെ (34) മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി മാനന്തവാടി പോലീസ് പിടികൂടി. വിൽപ്പനയ്ക്കായി സൂക്ഷിച്ച 2.692 ഗ്രാം എം.ഡി.എം.എയാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. മാനന്തവാടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി. റഫീക്കിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

 

പോലീസ് നിരീക്ഷണത്തിലുള്ള റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് ജിജോ. ഇയാൾക്കെതിരെ മാനന്തവാടി, വെള്ളമുണ്ട, പനമരം പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്.

 

2025 ജൂലൈ 26-ന് രാത്രിയോടെ ചാമാടിപൊയിൽ എന്ന സ്ഥലത്തെ ഷെഡിൽ വെച്ചാണ് ജിജോ പിടിയിലായത്. എസ്.ഐ എം.സി. പവനൻ, എസ്.സി.പി.ഒ മനു അഗസ്റ്റിൻ, സി.പി.ഒമാരായ എ.ബി. ശ്രീജിത്ത്, ടി.കെ. രാജേഷ്, ശരത് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *