നിയന്ത്രണം വിട്ട് ലോറി മതിലിലിടിച്ച് റോഡിന് കുറുകെ മറിഞ്ഞു
പുൽപ്പള്ളി: പനമരം ഭാഗത്ത് ചിരട്ടയുമായിപുൽപ്പള്ളിയിലേക്ക് വന്ന് ലോറി താഴെയങ്ങാടി ഇറക്കത്തിൽ നിയന്ത്രണം വിട്ട് മതിലിലിടിച്ച് റോഡിന് കുറുകെ മറിഞ്ഞു. ഇന്ന് വൈകിട്ടോടെയായിരുന്നു അപകടം. ലോറി ഡ്രൈവറേയും ക്ലീനറേയും സാരമായ പരിക്കുകളോടെ ബത്തേരി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപകടസമയത്ത് മറ്റ് വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. അപകടത്തെ തുടർന്ന് പുൽപ്പള്ളി വേലിയമ്പം റോഡിൽ ഏറെനേരംവാഹനഗതാഗതം തടസപ്പെട്ടു.





Leave a Reply