അരപ്പെറ്റ സി.എം.എസ് ഹയർ സെക്കന്ററി സ്കൂളിന്റെ 75-ാം വാർഷികാഘോഷം നടത്തി
മൂപ്പൈനാട്: അരപ്പെറ്റ സി.എം.എസ് ഹയർ സെക്കന്ററി സ്കൂളിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച “സാർത്ഥകം 2025” എന്ന പരിപാടി വേറിട്ട ജീവകാരുണ്യ പ്രവർത്തനങ്ങളാൽ ശ്രദ്ധേയമായി. മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ പെയിൻ ആൻഡ് പാലിയേറ്റീവ് സംഘടനയ്ക്ക് രണ്ട് ഓക്സിജൻ കോൺസെൻട്രേറ്ററുകളും സ്കൂളിലെ വിദ്യാർത്ഥികൾക്ക് ജേഴ്സികളും വിതരണം ചെയ്തുകൊണ്ടാണ് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ തങ്ങളുടെ സാമൂഹിക പ്രതിബദ്ധത തെളിയിച്ചത്.
മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. ഉണ്ണികൃഷ്ണൻ പരിപാടി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ സത്യൻ, പ്രധാന അധ്യാപിക നീനു തുഷാര, പിടിഎ പ്രസിഡന്റ് പി.കെ. ലത്തീഫ്, സാർത്ഥകം കൺവീനർ എം. അറുമുഖൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. എ.കെ. റഫീഖ്, എസ്.എം. റാസിഖ്, പി.എം. രാജേഷ്, വിനോദ് സുകുമാരൻ, സി.ടി. ഉനൈസ്, റിയാസ് പി എന്നിവരും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു.
സ്കൂളിന്റെ ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായ 75-ാം വാർഷികാഘോഷം, പൂർവ്വ വിദ്യാർത്ഥികളും നിലവിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരും ഒരുമിച്ച് ചേർന്ന ഒരു സംഗമവേദിയായി മാറി. സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന് മാതൃകയാവുകയായിരുന്നു “സാർത്ഥകം 2025” ന്റെ പ്രധാന ലക്ഷ്യം.





Leave a Reply