മാനന്തവാടി മേരി മാതാ കോളേജിലെ ബിരുദദാന ചടങ്ങ് നാളെ
മാനന്തവാടി:കോളേജിലെ എട്ട് ഡിപാര്‍ട്‌മെന്റുകളിലെ വിദ്യാര്‍ത്ഥികളാണ് ബിരുദരം സ്വീകരിക്കുന്നത്.നാളെ രാവിലെ 9 മണിക്ക് നടക്കുന്ന പരിപാടിയില്‍ കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ പ്രൊഫസര്‍.ഡോ.കെ.എസ്.അനില്‍ മുഖ്യാതിഥിയായിരിക്കും. മേരി മാതാ കോളേജിലെ വിവിധ ഗവേഷണ വകുപ്പുകളില്‍ നിന്ന് പി.എച്ച്.ഡി. ഗവേഷണം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെയും പ്രസ്തുത ചടങ്ങില്‍ അനുമോദിക്കും.വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ.ഗീത ആന്റണി പുല്ലന്‍,പി ആര്‍ ഒ റെജി ഫ്രാന്‍സീസ്,ലിഷ എ,ഡോ കെ ജെ എല്‍ദോഎന്നിവര്‍ പങ്കെടുത്തു.
1995 ല്‍ മനന്തവാടി രൂപതയുടെ കീഴില്‍ ആരംഭിച്ച, വയനാടിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിലെ തന്നെ മികച്ച ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് മേരി മാതാ കോളജ്. പ്രസ്തുത ചടങ്ങില്‍ കോളേജ് മാനേജര്‍ മോണ്‍.ഡോ. പോള്‍ മുണ്ടോളിക്കല്‍ അധ്യക്ഷത വഹിക്കും.കണ്ണൂര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ ഡോ തോമസ് മോണോത്ത്,അസോസിയേറ്റ് മാനേജര്‍ ഫാ.സിബിച്ചന്‍ ചേലക്കപ്പിള്ളില്‍, പ്രിന്‍സിപ്പല്‍ ഡോ.ഗീത ആന്റണി പുല്ലന്‍ എന്നിവര്‍ സംസാരിക്കും.





Leave a Reply