ചൂരല്‍മല മുണ്ടക്കൈ പുനരധിവാസം ലോക്‌സഭയില്‍ ഉന്നയിച്ച് പ്രിയങ്ക ഗാന്ധി
ഡല്‍ഹി: ചൂരല്‍മല മുണ്ടക്കൈ പുനരധിവാസം ശൂന്യവേളയില്‍ ലോക്‌സഭയില്‍ ഉന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി. ദുരന്തത്തല്‍ നൂറുകണക്കിന് മനുഷ്യര്‍ കൊല്ലപ്പെട്ടു. പതിനേഴ് കുടുംബങ്ങള്‍ മുഴുവനായി ഇല്ലാതെയായി. ആയിരത്തി അറുന്നൂറോളം കെട്ടിടങ്ങളും നൂറുകണക്കിന് ഏക്കര്‍ കൃഷിയും ദുരന്തത്തില്‍ നശിക്കുകയും ചെറുകിട വ്യാപാരികളുടെയും കര്‍ഷകരുടെ ജീവിതങ്ങളെ തകര്‍ക്കുകയും ചെയ്തുവെന്ന് പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു. തുച്ഛമായ തുക വായ്പയായി അനുവദിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട പ്രിയങ്ക ഗാന്ധി എം.പി. കേന്ദ്ര സര്‍ക്കാരിന്റെ സഹായമില്ലാത്തതിനാല്‍ പുനരധിവാസ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നും കുറ്റപ്പെടുത്തി.
ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടെങ്കിലും അതിതീവ്ര ദുരന്തമായി കേന്ദ്രസര്‍ക്കാര്‍ പിന്നീട് പ്രഖ്യാപിച്ചു. എന്നാല്‍ അതിന്റെ ഗുണം വയനാടിന് ലഭിച്ചിട്ടില്ല എന്നും പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു.
വയനാട് പുനരധിവാസം – കേന്ദ്രസർക്കാരിനെ വിമർശിച്ച് പ്രിയങ്ക ഗാന്ധി
ഡൽഹി: ചൂരൽമല – മുണ്ടക്കൈ ദുരന്തത്തിലെ പുനരധിവാസത്തിന് കേന്ദ്രസർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് വിമർശിച്ച് പ്രിയങ്ക ഗാന്ധി എം.പി. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അവർ. മുൻപൊരിക്കലും ഇല്ലാത്ത വിധം കേന്ദ്രസർക്കാർ നൽകിയ തുച്ഛമായ സഹായം പോലും വായ്പ്പയായാണ് നൽകിയത്. അത് പുനഃപരിശോധിക്കണം. ദുരന്തബാധിതരുടെ വായ്പകളും എഴുതി തള്ളണമെന്ന് അവർ ആവശ്യപ്പെട്ടു. ദുരന്തം നടന്ന് ഒരു വർഷ കഴിയുമ്പോഴും പുനരധിവാസം നടപ്പാക്കുന്നതിൽ സംവിധാനങ്ങൾക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി എം.പി. കുറ്റപ്പെടുത്തി. ജനങ്ങൾ കയ്യഴിച്ച് സഹായം നൽകിയിട്ടും ദുരന്തത്തിന് ഇരയായവർ ഇന്നും ബുദ്ധിമുട്ടുകയാണ്. പാർലമെന്റിൽ പ്രധാനപ്പെട്ട ചർച്ചകൾ നടക്കുന്നത് കൊണ്ട് ഇന്ന് വയനാട് എത്താൻ കഴിഞ്ഞില്ല. എല്ലാം നഷ്ടപ്പെട്ട ആ ജനതയോട് അവരുടെ അഗാധമായ ദുഃഖത്തിൽ പങ്കു ചേരുകയും മുന്നോട്ടുള്ള യാത്രയിൽ സ്നേഹവും പിന്തുണയും അറിയിക്കുന്നുവെന്നും പ്രിയങ്ക ഗാന്ധി എം.പി. പറഞ്ഞു.





Leave a Reply