May 5, 2026

ഡിഎൽഒ ഓഫീസിലേക്ക് സ്വകാര്യ ആശുപത്രി ജീവനക്കാരുടെ മാർച്ച്

0
IMG_20250731_190119
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രി ജീവനക്കാർ കൽപ്പറ്റയിലെ ഡിഎൽഒ (ജില്ലാ ലേബർ ഓഫീസ്) ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. സിഐറ്റിയു , ബിഎംഎസ് , എഐറ്റിയുസി , ഐഎൻറ്റിയുസി , ഐഎൻഎ , കെഎൻയു , എസ്ടിയു എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് സമരം സംഘടിപ്പിച്ചത്.

 

വയനാട് സിഐറ്റിയു ജനറൽ സെക്രട്ടറി വി.വി. ബേബി ധർണ്ണ ഉദ്ഘാടനം ചെയ്തു. എസ്ടിയുവിന്റെ സി. മെയ്തീൻകുട്ടി അധ്യക്ഷത വഹിച്ചു. പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് യൂണിയൻ സിഐറ്റിയു സെക്രട്ടറി പി.കെ. രാമചന്ദ്രൻ സ്വാഗതം ആശംസിച്ചു.

 

ഐഎൻറ്റിയുസി ജില്ലാ പ്രസിഡന്റ് പി.പി. ആലി, ബിഎംഎസിന്റെ പി.കെ. മുരളീധരൻ, യു. കരുണൻ, പി. റിയാസ്, അഡ്വ. ബബിത, കെ. സുരേഷ് ബാബു എന്നിവർ ധർണ്ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു. എ.കെ. റഫീക്ക് നന്ദി രേഖപ്പെടുത്തി.

 

സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് ജീവിക്കാനുതകുന്ന മിനിമം വേതനം സർക്കാർ ഉടൻ പ്രഖ്യാപിക്കുക, പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ആക്ട് നടപ്പിലാക്കുക, സ്ഥിരം സ്വഭാവമുള്ള തസ്തികകളിൽ കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, സ്റ്റാറ്റ്യൂട്ടറി ആനുകൂല്യങ്ങൾ വിവേചനമില്ലാതെ ലഭ്യമാക്കാൻ ലേബർ ഡിപ്പാർട്ട്‌മെൻറ് കർശന നടപടിയെടുക്കുക, ഇഎസ്ഐ പരിധി കഴിഞ്ഞവർക്ക് തത്തുല്യ പരിരക്ഷ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ്ണ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *