ഛത്തീസ്ഗഢിൽ കന്യാസ്ത്രീകളെ തടവിലാക്കിയതിൽ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം പ്രതിഷേധിച്ചു
മാനന്തവാടി: ഛത്തീസ്ഗഢിൽ നിരപരാധികളായ കന്യാസ്ത്രീകളെ ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം രംഗത്ത്. മതേതരത്വം തകർക്കുന്ന സർക്കാർ നയങ്ങൾക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാൻ മാനന്തവാടിയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
ഫാ. വില്യം രാജൻ അധ്യക്ഷത വഹിച്ച യോഗത്തിൽ, കന്യാസ്ത്രീകളെ തടവിലാക്കിയ നടപടി ഭരണഘടന ഉറപ്പുനൽകുന്ന മതേതര മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ രാജ്യത്തിന്റെ മതേതര സ്വഭാവത്തിന് കളങ്കമാണെന്നും നിരപരാധികളെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
യോഗത്തിൽ ഫാ. സോണി വാഴക്കാട്ട്, ഫാ. ജോൺ പനച്ചിപറമ്പിൽ, ഫാ. കോശി ജോർജ്, ഫാ. വർഗീസ് മറ്റമന, കെ.എം. ഷിനോജ്, എം.കെ. പാപ്പച്ചൻ, റോജസ് മാർട്ടിൻ, അശോക് ആല്യാട്ടുകുടി, ഫിലിപ്പ് ജോർജ്, ചാക്കോ മൂഞ്ഞനാട്ട്, സന്തോഷ് മൂശാപ്പിള്ളി, ബേബി ജോൺ, സിന്ദു ഫിലിപ്പ്, സിസ്റ്റർ സെബസ്റ്റീന, സിസ്റ്റർ നിഷ മരിയ, ഷീജ ഫ്രാൻസിസ്, അഷിഷ് തോമസ്, സഞ്ജു പള്ളിപ്പാടൻ, പി.എ. മാത്യു എന്നിവർ സംസാരിച്ചു. ഛത്തീസ്ഗഢിലെ സംഭവത്തിൽ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്നും തടവിലാക്കപ്പെട്ട കന്യാസ്ത്രീകളെ ഉടൻ മോചിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.





Leave a Reply