May 26, 2026

കര്‍ഷക ദിനാചരണവും അവാര്‍ഡ് വിതരണവും ആഗസ്റ്റ് 17 ന്:കിസാന്‍ സര്‍വീസ് സൊസൈറ്റി

0
site-psd-82
By ന്യൂസ് വയനാട് ബ്യൂറോ

 

റിപ്പണ്‍: കിസാന്‍ സര്‍വീസ് സൊസൈറ്റി മൂപ്പൈനാട് കര്‍ഷക ദിനത്തോടനുബന്ധിച്ച് കര്‍ഷക ദിനാചരണ പരിപാടി സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീമതി സീതാ വിജയന്‍ ഉദ്ഘാടനം ചെയ്യും. കെ.എസ് എസ് മൂപ്പൈനാട് യുവ കര്‍ഷക അവാര്‍ഡ് പരിപാടിയില്‍ വിതരണം ചെയ്യുമെന്നും, ആഗസ്റ്റ് 12 വരെ അവാര്‍ഡിന് അപേക്ഷിക്കാന്‍ അവസരമുണ്ടെന്നും ജനറല്‍ സെക്രട്ടറി സല്‍മാന്‍ എന്‍ അറിയിച്ചു. അപേക്ഷ നല്‍കാന്‍ 8606154421 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

പരിപാടിയില്‍ വിവിധ സെഷനുകളിലായി കൃഷി വിദഗ്ദര്‍, ബേങ്ക് ഉദ്യോഗസ്ഥര്‍, വ്യവസായ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. അമ്പലവയലിനെ അവോക്കാഡോ സിറ്റി ആയി പ്രഖ്യാപിച്ചതിന്റെ ഗുണം മൂപ്പൈനാട് പഞ്ചായത്തിലെ കര്‍ഷകര്‍ക്ക് എങ്ങിനെ ഉപയോഗപ്പെടുത്താം എന്നതിനെ കുറിച്ച് വയനാട് ഹില്‍സ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ സുനില്‍ കുമാര്‍ വിഷയാവതരണം നടത്തുമെന്നും കിസാന്‍ സര്‍വീസ് സൊസൈറ്റി മൂപ്പൈനാട് പ്രസിഡന്റ് മന്‍സൂര്‍ അലി പി.കെ, ട്രഷറര്‍ സിയാബുദ്ധീന്‍ പനോളി,ഭാരവാഹികളായ ഫൈസല്‍ പി, നിഹ്‌മത്, നിസാം, ഷിഹാബ് പിച്ചന്‍ എന്നിവര്‍ അറിയിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *