June 18, 2026

മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണുവേട്ടക്കരുമൻ ക്ഷേത്രത്തിൽ മഹാ ചണ്ഡികായാഗം

0
IMG_20250805_211707
By ന്യൂസ് വയനാട് ബ്യൂറോ

മുട്ടിൽ: മുട്ടിൽ ശ്രീ സന്താനഗോപാല മഹാവിഷ്ണുവേട്ടക്കരുമൻ ക്ഷേത്രത്തിൽ ഈ വർഷത്തെ മഹാ ചണ്ഡികായാഗം ഓഗസ്റ്റ് 5, 6 തീയതികളിൽ നടക്കും. കർക്കിടകം 20, 21 (മൂലം നക്ഷത്രം) ചൊവ്വ, ബുധൻ ദിവസങ്ങളിലാണ് ചടങ്ങുകൾ.

 

ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പാടേരി ഇല്ലത്ത് സുനിൽ നമ്പൂതിരിപ്പാടിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് യാഗം നടത്തുന്നത്. ശ്രീ മൂകാംബിക ക്ഷേത്രത്തിലെ പ്രധാന അർച്ചകൻ കെ.എൻ. പരമേശ്വര അഡിഗയാണ് യാഗത്തിന് മുഖ്യ കാർമ്മികത്വം വഹിക്കുന്നത്. ഹോമങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ഒന്നാണ് ചണ്ഡികാ ഹോമം. ദുർഗ്ഗാദേവിയുടെ അനുഗ്രഹത്തിനായി നടത്തുന്ന ഈ യാഗം ക്ഷേത്ര ഹാളിൽ വെച്ചാണ് നടക്കുന്നത്.

 

ചണ്ഡികായാഗത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ സുനിൽ നമ്പൂതിരപ്പാട്, ക്ഷേത്രം പ്രസിഡന്റ് എം.പി. അശോക് കുമാർ, വൈസ് പ്രസിഡന്റുമാരായ കെ. ചാമിക്കുട്ടി, സി. രാജീവ്, സെക്രട്ടറി കെ. ശശിധരൻ നായർ, ട്രഷറർ പി.വി. ജയപ്രകാശ്, രക്ഷാധികാരി കെ. പ്രകാശ്, അംഗങ്ങളായ സുന്ദർ രാജ്, കെ. നാണു, വി.കെ. ഗോപിദാസ്, കെ. വിജയൻ, ടി. രവീന്ദ്രൻ, പി. ശശിധരൻ, പി. അനിൽകുമാർ, കെ. വിജയകുമാർ എന്നിവർ സംസാരിച്ചു.

 

ചണ്ഡികായാഗം ഇന്ന് രാവിലെ 7.30ന് ആരംഭിക്കും. ഭക്തജനങ്ങൾ രാവിലെ തന്നെ ക്ഷേത്രത്തിൽ എത്തിച്ചേരണമെന്ന് പ്രസിഡന്റ് അഭ്യർത്ഥിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *