May 26, 2026

കേരള ഖിസ്സപ്പാട്ട് സംഘം മുപ്പതാം വാർഷിക പ്രഖ്യാപന സമ്മേളനം നടത്തി; 2026-ൽ പാലക്കാട്ട് വെച്ച് സമ്മേളനം നടക്കും

0
IMG_20250805_212350
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കേരള ഖിസ്സപ്പാട്ട് സംഘം മുപ്പതാം വാർഷിക പ്രഖ്യാപന സമ്മേളനം വെങ്ങപ്പള്ളിയിലെ ശംസുൽ ഉലമ ഇസ്ലാമിക് അക്കാദമിയിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഷറഫുദ്ദീൻ തങ്ങൾ അൻസ്വരി തൂതയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ, സമസ്ത വയനാട് ജില്ലാ സെക്രട്ടറി എസ്. മുഹമ്മദ് ദാരിമി സമ്മേളനം ഉദ്ഘാടനം ചെയ്തു.

 

‘ചരിത്ര സത്യം ഇശലാൽ സമർപ്പിതം’ എന്ന പ്രമേയത്തിൽ 2026 ഡിസംബർ 11, 12, 13 (വെള്ളി, ശനി, ഞായർ) തീയതികളിൽ പാലക്കാട് വെച്ച് മുപ്പതാം വാർഷിക സമ്മേളനം നടത്തുമെന്ന് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹിം ഫൈസി പേരാൽ പ്രഖ്യാപിച്ചു. തുടർന്ന്, പനന്തറ ബാപ്പു ഹാജി വാർഷിക ഫണ്ട് ഉദ്ഘാടനം ചെയ്തു. നാലകത്ത് റസാഖ് ഫൈസി കൊടക്കാട് വിഷയത്തെക്കുറിച്ച് സംസാരിച്ചു.

 

സമ്മേളനത്തിന്റെ കർമ്മപദ്ധതികൾ എ.കെ.കെ മരക്കാർ മൗലവി പൊന്നാനി, സിദ്ദീഖ് ഹിഷാമി മണലടി എന്നിവർ അവതരിപ്പിച്ചു. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികത്തോട് അനുബന്ധിച്ച് സമസ്തയുടെ 100 വർഷത്തെ ചരിത്രം കോർത്തിണക്കി ഖിസ്സപ്പാട്ടാക്കി പുറത്തിറക്കാനുള്ള പദ്ധതിയാണ് ഇതിലെ ഏറ്റവും പ്രധാനപ്പെട്ടത്.

 

സമ്മേളനത്തിൽ കാഥികരായ അഹ്മദ് കുട്ടി മൗലവി മാവണ്ടിയൂർ (മലപ്പുറം ഖിസ്സ), കെ.എൻ.എസ് മൗലവി തിരുവമ്പാടി (ബദർ ഖിസ്സ), വി.എസ്. മാസ്റ്റർ വയനാട് (അത്ഭുത കപ്പൽ), അബൂ ത്വാഹിർ മൗലവി പനങ്ങാങ്ങര (യൂസുഫ് ഖിസ്സ) എന്നിവർ ചരിത്രഗാഥകൾ അവതരിപ്പിച്ചു. ശിഹാബ് അരീക്കോട്, സലിം ദാരിമി വലിയപാറ, സക്കീർ മേപ്പാടി, അബ്ദുല്ല വാഫി തൂത എന്നിവർ പിന്നണിയിൽ ഗാനങ്ങൾ ആലപിച്ചു.

 

പിന്നീട് നടന്ന ഇശൽ വിരുന്നിന് പി.ടി.എം. കുട്ടി പൊഴുതന, അൻവർ സ്വാദിഖ് അഷ്റഫി ഓടത്തോട്, നവാസ് കൽപ്പറ്റ, റാഷിദ് വാഫി ചേരമ്പാടി, നൂർഷ കമ്പളക്കാട്, സലീം ചാലിയം, ഹാരിസ് നരിക്കുനി, നൗഫൽ വല്ലപ്പുഴ തുടങ്ങിയവർ നേതൃത്വം നൽകി.

 

ജില്ലാ ജനറൽ സെക്രട്ടറി അബൂ സിനാൻ ദാരിമി പന്തിപ്പൊയിൽ സ്വാഗതവും ട്രഷറർ പി.ടി.എം. കുട്ടി പൊഴുതന നന്ദിയും പറഞ്ഞു. അയ്യൂബ് മാസ്റ്റർ മുട്ടിൽ, മുഹിയദ്ധീൻ കുട്ടി യമാനി പന്തിപ്പൊയിൽ, ഹാരിസ് ബാക്കവി കമ്പളക്കാട്, മുഹമ്മദ് കുട്ടി ഹസനി കണിയാമ്പറ്റ, കെ.എ. നാസർ മൗലവി, ഹാമിദ് റഹ്മാനി, നൗഷീർ വാഫി വെങ്ങപ്പള്ളി, റിയാസ് ഫൈസി പബ്ലശ്ശേരി, വി.കെ. അബ്ദുറഹ്മാൻ ദാരിമി വൈത്തിരി, എ.കെ. സുലൈമാൻ മൗലവി, സഈദ് വാളാട്, ജൗഹർ തരുവണ, ഹൈദരലി മൗലവി ചെത്തല്ലൂർ, മഹ്മൂദ് ഉള്ളിശ്ശേരി തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *