May 6, 2026

വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടര്‍

0
site-psd-98
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി വില്ലേജ് ഓഫീസര്‍ രാജേഷ് കുമാറിനെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കലക്ടര്‍. വിവരങ്ങള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് ഉടന്‍ ലഭ്യമാക്കാനും കലക്ടര്‍ നിര്‍ദ്ദേശം. മാനന്തവാടിയില്‍ നിന്ന് സ്ഥലം മാറ്റിയതിനെത്തുടര്‍ന്ന് വില്ലേജ് ഓഫീസറായ രാജേഷ് കുമാര്‍ തഹസില്‍ദാര്‍ക്ക് പരാതി നല്‍കിയിരുന്നു. അനധികൃതമായി ഭൂമി നികത്തിയ സംഭവത്തില്‍ പിഴ ചുമത്തിയതിന് വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തുന്ന ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു.രാജേഷ് കുമാറിനെ സ്ഥലം മാറ്റിയതിന് പിന്നില്‍ ഭൂമാഫിയയുടെ സ്വാധീനമാണെന്ന ആരോപണമാണ് ഉയരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *