June 18, 2026

തൊണ്ടർനാട് തൊഴിലുറപ്പ് അഴിമതി: പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. മാർച്ച്

0
IMG_20250806_172520
By ന്യൂസ് വയനാട് ബ്യൂറോ

തൊണ്ടർനാട് തൊഴിലുറപ്പ് അഴിമതി: പ്രസിഡന്റും വൈസ് പ്രസിഡന്റും രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ്. മാർച്ച്

 

തൊണ്ടർനാട്: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നടന്ന വൻ അഴിമതിയിൽ പ്രതിഷേധിച്ച്, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റും തൽസ്ഥാനങ്ങൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. അഞ്ച് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് പഞ്ചായത്തിൽ നടന്നതെന്നും, ഇതിന് ഉത്തരവാദികളായ ജീവനക്കാർക്കെതിരെയും ഭരണസമിതിക്കെതിരെയും ക്രിമിനൽ കേസെടുക്കണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു.

 

മാർച്ച് കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. അഴിമതിക്ക് കൂട്ടുനിന്ന ഭരണസമിതിക്ക് അധികാരത്തിൽ തുടരാൻ ധാർമികമായ അവകാശമില്ലെന്ന് അവർ പറഞ്ഞു. ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി എം.ജി. ബിജു, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി യാസർ പാലക്കൽ, പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ടി. മൊയ്തു, സലിം അസ്ഹരി എന്നിവർ യോഗത്തിൽ പ്രസംഗിച്ചു.

 

യുഡിഎഫ് ചെയർമാൻ എസ്.എം. പ്രമോദ് മാസ്റ്റർ അധ്യക്ഷത വഹിച്ച പരിപാടിയിൽ കേളോത്ത് അബ്ദുള്ള സ്വാഗതവും പി.എം. ടോമി നന്ദിയും പറഞ്ഞു. ബൈജു പുത്തൻപുരക്കൽ, എം. മുസ്തഫ, എ. ആലിക്കുട്ടി, കെ.ടി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ, കുസുമം ജോസഫ്, ആമിന സത്താർ, മൈമൂന കെ.എ., പ്രീത രാമൻ, സിനി തോമസ്, മോളി പാലേരി, പി.എ. മൊയ്തുട്ടി, വളവിൽ അഹമ്മദ്, തെല്ലാൻ അഹമ്മദ് ഹാജി, പടയാൻ അബ്ദുള്ള, മൊട്ട അബ്ദുള്ള, കെ. അഷ്‌കർ, കെ.വി. ബാബു തുടങ്ങിയവർ മാർച്ചിൽ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *