May 26, 2026

തൊഴിലുറപ്പ് തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കണം: ആം ആദ്മി പാര്‍ട്ടി

0
site-psd-125
By ന്യൂസ് വയനാട് ബ്യൂറോ

റിപ്പണ്‍ : മൂപ്പൈനാട് ഗ്രാമ പഞ്ചായത്തില്‍ തൊഴില്‍ ഉറപ്പ് പദ്ധതി മുടങ്ങി നില്‍ക്കുന്നതോടെ തൊഴിലാളികള്‍ ആശങ്കയിലാണ്.തൊഴില്‍ ഉറപ്പ് പദ്ധതിയേ ആശ്രയിച്ച് മാത്രം ഉപജീവന മാര്‍ഗ്ഗം മുന്നോട്ട് നീക്കുന്ന നൂറ് കണക്കിന് ആളുകള്‍ക്ക് വലിയ പ്രയാസം നേരിടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ആശങ്കകള്‍ പരിഹരിച്ച് പദ്ധതി വേഗത്തില്‍ പുനരാരംഭിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ആം ആദ്മി പാര്‍ട്ടി മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.

പുതിയ എസ്റ്റിമേറ്റ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് കമ്മറ്റി ഭാരവാഹികളായ സല്‍മാന്‍ എന്‍ റിപ്പണ്‍, നിഹ്‌മത് പിച്ചന്‍, മുഹമ്മദ് അനസ് പി, ജിജോ ദേവസ്യ, ജ്യോതിഷ്, മന്‍സൂര്‍ അലി പി.കെ എന്നിവര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *