കാര്‍ഷിക ഉപകരണങ്ങള്‍ കൈമാറി
പുല്‍പ്പള്ളി: ഡോ.എം.എസ്. സ്വാമിനാഥന്‍ ഫൗണ്ടേഷനു കീഴില്‍ ആടിക്കൊല്ലിയില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക കൂട്ടായ്മയ്ക്ക് എല്‍ഐസി എച്ച്എഫ്എല്‍ കോര്‍പറേറ്റ് സോഷ്യല്‍ റസ്പോണ്‍സിബിലിറ്റി ഫണ്ട് ഉപയോഗിച്ച് ലഭ്യമാക്കിയ അര ലക്ഷം രൂപ വിലവരുന്ന കാടുവെട്ടു യന്ത്രം, മരംമുറി യന്ത്രം, സ്പ്രെയറുകള്‍ തുടങ്ങിയവ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാര്‍ കൈമാറി. വാര്‍ഡ് അംഗം ബാബു കണ്ടത്തിന്‍കര അധ്യക്ഷനായി.
ആടിക്കൊല്ലി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരി ഫാ.സുനില്‍ വട്ടുകുന്നേല്‍, കൃഷി അസി.ഓഫിസര്‍ രഞ്ജിനി, സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ പ്രോജക്ട് കോഓര്‍ഡിനേറ്റര്‍ സനല്‍, മാത്യു ഉണ്ടശാംപറമ്പില്‍, ജോയി പുളിക്കല്‍, ആന്റണി ചോലിക്കര, ടോമി തേക്കുമല, രവീന്ദ്രന്‍ പേപ്പതിയില്‍, അക്ബര്‍ കരിമ്പനക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.





Leave a Reply