വെള്ളമുണ്ട സിഡിഎസ് ബാലസഭ കപ്പാസിറ്റി ബിൽഡിംഗ് ട്രെയിനിങ് സംഘടിപ്പിച്ചു
വെള്ളമുണ്ട: വെള്ളമുണ്ട സിഡിഎസിൽ എഡിഎസ് സാമൂഹ്യ ഉപസമിതി കൺവീനർമാർക്കായി ബാലസഭ കപ്പാസിറ്റി ബിൽഡിങ് ട്രെയിനിങ് സംഘടിപ്പിച്ചു. മുദ്രാ ഗീതത്തോടു കൂടി ആരംഭിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം സിഡിഎസ് ചെയർപേഴ്സൺ സക്കിന എം നിർവഹിച്ചു. സിഡിഎസ് വൈസ് ചെയർപേഴ്സൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന ബാലസഭാ റിസോഴ്സ് പേഴ്സൺ പവിത്രൻ മാഷ് ക്ലാസെടുത്തു. സിഡിഎസ് ബാലസഭ ആർപി നീതു സ്വാഗതം ആശംസിച്ച പരിപാടിയിൽ ബ്ലോക്ക് കോഡിനേറ്റർ പ്രീത, സിഡിഎസ് അക്കൗണ്ടന്റ് ആതിര, സപ്പോർട്ട് ടീം അംഗങ്ങൾ എന്നിവർ പങ്കെടുത്തു. സാമൂഹ്യ ഉപസമിതി കൺവീനറുടെ നന്ദി പ്രകടനത്തോടെ ട്രെയിനിങ് അവസാനിച്ചു.




Leave a Reply