മംഗലശ്ശേരി ഗവ. എൽ.പി. സ്കൂളിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
വെള്ളമുണ്ട: വെള്ളമുണ്ട ഗ്രാമപഞ്ചായത്ത്, ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസറി, ആയുഷ്ഗ്രാം മാനന്തവാടി, വിജ്ഞാൻ ലൈബ്രറി എന്നിവ സംയുക്തമായി മംഗലശ്ശേരി ഗവൺമെൻ്റ് എൽ.പി. സ്കൂളിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ഫസ്റ്റ് എയ്ഡ് കിറ്റ്, ആയുഷ് ടൈംടേബിൾ വിതരണവും സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് ലൗലി എ. എ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്.എം.സി. ചെയർമാനും വിജ്ഞാൻ ലൈബ്രറി പ്രസിഡൻ്റുമായ കെ.കെ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആയുഷ്ഗ്രാം സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ ഡോ. സിജോ കുര്യാക്കോസ് ആയുർവേദ ഫസ്റ്റ് എയ്ഡ് കിറ്റും ആയുഷ് ടൈംടേബിളും വിതരണം ചെയ്യുകയും പദ്ധതി വിശദീകരണം നടത്തുകയും ചെയ്തു.
മുർഷിദ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ഡോ. റൈസ കെ, എസ്.എം.സി. വൈസ് ചെയർമാൻ ചന്തു, ഫാർമസിസ്റ്റ് അർഷലീ പി ശ്രീധർ, നഴ്‌സ് ഫസീല സി എം, പ്രമോട്ടർ സുരേഷ് കൊടുവാറ്റിൽ, ആനിമേറ്റർ വസന്ത രാജൻ, ഷാജൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ക്യാമ്പിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യ ആയുർവേദ ആരോഗ്യ പരിശോധനയും ഔഷധ വിതരണവും യോഗ പരിശീലനവും നടന്നു.




Leave a Reply