May 26, 2026

സ്വർണ വ്യാപാരികൾ കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളണം

0
IMG_20250811_105149
By ന്യൂസ് വയനാട് ബ്യൂറോ

കൽപറ്റ : ഓൾ കേരള ഗോൾഡ് ആൻഡ്‌ സിൽവർ മാർച്ചൻ്റ് അസോസിയേഷൻ വൈത്തിരി താലൂക്ക് കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗവും വാർഷിക തിരഞ്ഞെടുപ്പും നടന്നു . യോഗം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റ് ജോജിൻ ടി. ജോയ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി വയനാട് ജില്ലാ സെക്രട്ടറി ഉസ്മാൻ മുഖ്യ പ്രഭാഷണം നടത്തി. നിലവിലെ സ്വർണ വിലക്കയറ്റവും വ്യാപാര തകർച്ചയും കാരണം പ്രതിസന്ധിയിലാവുന്ന കാലഘട്ടത്തിൽ കാലാനുസൃത മാറ്റങ്ങൾ വരുത്തി നിയമം അനുശാസിക്കുന്ന രൂപത്തിൽ വ്യാപാരം മെച്ചപ്പെടുത്തണമെന്നും വിഷയാവതരണത്തിൽ എ കെ ജി സ്‌ എം എ വയനാട് ജില്ലാ പ്രസിഡന്റ് മാത്യു മത്തായി ആതിര ചൂണ്ടിക്കാട്ടി. ജില്ലാ വർക്കിങ് സെക്രട്ടറി ഹാരിസ് മലബാർ, കെ വി വി ഇ സ്‌ കൽപറ്റ യൂണിറ്റ് പ്രസിഡന്റ് ഇ ഹൈദ്രു എന്നിവർ ആശംസകൾ അർപ്പിച്ചു. താലൂക്ക് സെക്രട്ടറി സിദ്ധിക്ക് സിന്ദൂർ സ്വാഗതവും ഉസ്മാൻ നന്ദി യും പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *