സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പ് ഓഗസ്റ്റ് 14ന്
കല്‍പ്പറ്റ: റൈഫിള്‍ അസോസിയേഷന്‍ സംസ്ഥാന ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടത്തേണ്ട ജില്ലാതല ഷൂട്ടിങ് മത്സരം ഓഗസ്റ്റ് 14-ന് രാവിലെ 11 മണിക്ക് കോഴിക്കോട് ജില്ലാ റൈഫിള്‍ അസോസിയേഷന്റെ തൊണ്ടയാടുള്ള ഷൂട്ടിങ് റേഞ്ചില്‍ നടത്തും. എയര്‍ റൈഫിള്‍, എയര്‍ പിസ്റ്റള്‍ എന്നീ ഇനങ്ങളിലാണ് മത്സരം. മത്സരിക്കാനാവശ്യമായ തോക്കും, പെല്ലറ്റുകളും സ്വന്തമായി കൊണ്ടുവരേണ്ടതാണ്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഷൂട്ടേഴ്സ് റേഞ്ചില്‍ നേരിട്ട് എത്തിച്ചേരേണ്ടതാണ്. മത്സരിക്കാന്‍ വരുന്ന വിവരം കേരള സ്റ്റേറ്റ് റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറി, പ്രൊഫ: വി.സി. ജയിംസിനെ ( PH: 9447357503) എന്ന നമ്പറില്‍ അറിയിക്കണം.





Leave a Reply