സ്വതന്ത്ര കര്‍ഷക സംഘം കൃഷിഭവന്‍ മാര്‍ച്ച് നടത്തി
കല്‍പ്പറ്റ: കര്‍ഷകരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ കര്‍ഷകരോട് കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചും സ്വതന്ത്ര കര്‍ഷക സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ കൃഷിഭവനുകളിലേക്ക് മാര്‍ച്ച് നടത്തി.പനമരം കൃഷിഭവനു മുന്‍പില്‍ നടന്ന ധര്‍ണ്ണ ജില്ലാ പ്രസിഡന്റ് വി.അസൈനാര്‍ ഹാജി ഉല്‍ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പി.കെ.അബ്ദുല്‍ അസീസ്, മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് ഡി. അബ്ദുല്ല ഹാജി, എസ്.കെ.എസ് ജില്ലാ വൈസ് പ്രസിഡന്റ് പൊരളോത്ത് അഹമദ് ഹാജി, പഞ്ചായത്ത് ലീഗ് സെക്രട്ടറി അസീസ് കുനിയന്‍, വനിതാ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് സൗജത്ത് ഉസ്മാന്‍,പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ഹാജറ പ്രസംഗിച്ചു.
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, മഴക്കെടുതിയില്‍ കൃഷിക്കുണ്ടായ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, സപ്ലൈക്കോ സംഭരിച്ച നെല്ലിന്റെ വില നല്‍കുക, കര്‍ഷക പെന്‍ഷന്‍ കുടിശ്ശിഖ തീര്‍ത്ത് വിതരണം ചെയ്യുക, രാസവള ക്ഷാമം പരിഹരിക്കുകയും വില കുറക്കുകയും ചെയ്യുക, ക്ഷീര കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കുക തുടങ്ങിയ ഇരുപത് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
സെക്രട്ടറി
നാസര്‍ കേളോത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് സി.കെ.അബു നന്ദിയും പറഞ്ഞു.വെള്ളമുണ്ട കൃഷി ഭവന് മുന്നില്‍ നടത്തിയ ധര്‍ണ മണ്ഡലം പ്രസിഡന്റ് മുതിര മായന്‍ ഉല്‍ഘാടനം ചെയ്തു.കെ.കെ.ഇബ്രാഹിം അദ്ധ്യക്ഷം വഹിച്ചു.മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ഉസ്മാന്‍ പള്ളിയാല്‍,മോയി ആറങ്ങാടന്‍,എ.കെ.ഇബ്രാഹിം,സി.മമ്മുഹാജി,എ.കെ.നാസര്‍,കെ.കെ.സി.മൈമൂന,റംല മുഹമ്മദ്,കമറുലൈല,സി.ഖാദര്‍ ഹാജി,കൊടുവേരി അമ്മദ്,സി.പി.ജബ്ബാര്‍,റിന്‍ഷാദ്,പി.ഉസ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു





Leave a Reply