May 2, 2026

മണിനാദം നിലച്ചിട്ട് ഇന്നേയ്ക്ക് ഒമ്പതു വര്‍ഷം

0
Fghdfjh
By ന്യൂസ് വയനാട് ബ്യൂറോ

മലയാളിയുടെ പ്രിയപ്പെട്ട കലാഭവന്‍ മണി ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് ഒമ്പതു വര്‍ഷം. താരപരിവേഷമില്ലാതെ, ആടിയും പാടിയും ചിരിച്ചും ചിരിപ്പിച്ചും സാധാരണക്കാരനായി മണി ജീവിച്ചു. മലയാള സിനിമയിലെ ഓള്‍ റൗണ്ടര്‍. അഭിനയം മുതല്‍ ആലാപനം വരെയും സംഗീത സംവിധാനം മുതല്‍ എഴുത്ത് വരെയും കലാഭവന്‍ മണിക്ക് വഴങ്ങി.

Bxcfb

ഗൗരവുളള സ്വഭാവ വേഷങ്ങളിലൂടെയും, വ്യത്യസ്തത നിറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളിലൂടെയും മണി മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയങ്കരനായി. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി. കലാഭവനിലൂടെ മിമിക്രി രംഗത്ത്. പിന്നീട് സിനിമയിലെത്തിയ മണി പ്രേക്ഷകരെ ചിരിപ്പിച്ചു. കരിയിപ്പിച്ചു.സല്ലാപത്തിലെ ചെത്തുകാരന്റെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ പ്രമുഖ സിനിമാ സംവിധായകര്‍ മണിയെ തേടിയെത്തി. വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തില്‍ മണി നായകനായി.

Fhgf

സിനിമയില്‍ തിരക്കേറിയപ്പോഴും നാടും നാട്ടാരും നാടന്‍പാട്ടുമായിരുന്നു മണിയുടെ ജീവന്‍. ഏതുതിരക്കിലും മണ്ണിന്റെ മണമുള്ള പാട്ടുകളുമായി മണിയെത്തി. ചിലപ്പോള്‍ ചിരിച്ചും മറ്റുചിലപ്പോള്‍ കണ്ണുനിറച്ചും മലയാളിയുടെ ഓര്‍മകളില്‍ എപ്പോഴുമുണ്ട് കലാഭവന്‍ മണി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *