സ്വാതന്ത്ര്യ ദിനാഘോഷം. പ്രത്യേക അതിഥിയായി ഇതൾ നദി
ബത്തേരി: ഡൽഹി ചെങ്കോട്ടയിൽ ഇന്ന് നടക്കുന്ന സ്വാതന്ത്ര്യ ദിനാ ഘോഷത്തിൽ പ്രത്യേക അതിഥിക ളായി പങ്കെടുക്കുന്ന ഇന്ത്യയിലെ 50 നാഷനൽ സർവിസ് സ്‌കീം (എൻ.എ സ്.എസ്) വളന്റിയർമാരിൽ വയനാട് ചീരാൽ സ്വദേശി ഇതൾ നദിയും. മമ്പാട് എം.ഇ.എസ് ഓട്ടോണമസ് കോ ളജിലെ മൂന്നാം വർഷ ഇംഗ്ലീഷ് ബി രുദ വിദ്യാർഥിനിയാണ്. കാലിക്കറ്റ് സർവകലാശാലയെ പ്ര തിനിധീകരിച്ചാണ് ഇതൾ നദി പങ്കെടുക്കുന്നത്. 2025 ഫെ ബ്രുവരിയിൽ നടന്ന എൻ.എസ്.എസ് ദേശീയ ക്യാമ്പിലും പങ്കെടുത്തിരുന്നു.
മമ്പാട് എം.ഇ.എസ് കോളജ് മലയാള വിഭാഗത്തിന്റെ മു ഖ്യ ചുമതലയുള്ള ഡോ. മൈന ഉമൈബാൻ്റെയും കേരള ബാങ്ക്, ഹെഡ് ഓഫിസ് മാർക്കറ്റിങ് വിഭാഗം അസി. ജന റൽ മാനേജർ സുനിൽ കെ. ഫൈസലിൻ്റെയും മകളാണ്.





Leave a Reply