വിശിഷ്ട സേവനം: കുന്ദമംഗലം സബ് ഇൻസ്പെക്ടർ ഉമ്മർ ടി.കെ-യ്ക്ക് മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ
വിശിഷ്ട സേവനത്തിനുള്ള 2025-ലെ കേരള മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് കുന്ദമംഗലം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഉമ്മർ ടി.കെ അർഹനായി. വയനാട് കമ്പളക്കാട് സ്വദേശിയായ ഇദ്ദേഹം മൂന്ന് പതിറ്റാണ്ടിലേറെയായി പോലീസ് സേനയിൽ സേവനമനുഷ്ഠിക്കുന്നു.
നീണ്ട സർവീസ് കാലയളവിൽ മികച്ച സേവനത്തിനുള്ള നിരവധി ഗുഡ് സർവീസ് എൻട്രികളും റിവാർഡുകളും ഉമ്മർ നേടിയിട്ടുണ്ട്. പോലീസ് സേനയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയും സമർപ്പണവുമാണ് ഈ പുരസ്കാരത്തിന് അർഹനാക്കിയത്. നിലവിൽ കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം പോലീസ് സ്റ്റേഷനിലാണ് ഇദ്ദേഹം സേവനമനുഷ്ഠിക്കുന്നത്.





Leave a Reply