April 16, 2026

ഓണോത്സവ സമ്മാനകൂപ്പണുകളുടെ വിതരണോദ്ഘാടനം നടത്തി

0
site-psd-186
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: ഓണാഘോഷ പരിപാടികളുടെ ധനശേഖരണാര്‍ത്ഥം ഒഴക്കോടി നാഷണല്‍ വായനശാലയില്‍ സെപ്റ്റമ്പര്‍ 13 ന് സമ്മാനക്കൂപ്പണുകളുടെ നറുക്കെടുപ്പ് നടത്തുന്നതിന്റെ ഭാഗമായ കൂപ്പണുകളുടെ വിതരോണോദ്ഘാടനം മുപ്പതാം ഡിവിഷണ്‍ കൗണ്‍സിലര്‍ പുഷ്പാ രാജന്‍, ടി.പി കുഞ്ഞനന്തന് ആദ്യ കൂപ്പണുകള്‍ നല്‍കി നിര്‍വഹിച്ചു. തിരുവോണ നാളില്‍ വീട്ടുമുറ്റ പൂക്കളോത്സവവും സംഘടിപ്പിക്കും.സാഹോദര്യത്തിന്റേയും സമഭാവനയുടേയും മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ ‘ഓണോത്സവം 2025′ വിജയിപ്പിക്കണമെന്ന് വായനശാല ഭരണസമിതി അഭ്യര്‍ത്ഥിച്ചു.

മാനന്തവാടിയിലെ വിവിധ സ്ഥാപനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്ത ഇരുപത്തി അയ്യായിരത്തില്‍ അധികം രൂപവരുന്ന നിരവധി സമ്മാനങ്ങള്‍ ആണ് നല്‍കുന്നത്.’ഓണോത്സവം 2025’ എന്ന പേരില്‍ ആഗസ്റ്റ് 30, 31 തിയ്യതികളിലായി കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ എല്ലാവരും ഉള്‍ക്കൊള്ളുന്ന ഓണക്കളികളും, മത്സരങ്ങളും സംഘടിപ്പിക്കും.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *