ന്യൂനപക്ഷ കമ്മീഷന്റെ സേവനങ്ങളും സാധ്യതകളും ഉപയോഗപ്പെടുത്തണം
കല്‍പ്പറ്റ:ന്യൂനപക്ഷ കമ്മീഷന്റെ സേവനങ്ങളും സാധ്യതകളും ജനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് അംഗം പി റോസ. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു കമ്മീഷന് അംഗം. ന്യൂനപക്ഷ വിഭാഗങ്ങളായ മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന, പാര്‍സി തുടങ്ങി വിജ്ഞാപനം ചെയ്യപ്പെട്ട മുഴുവന്‍ ന്യൂനപക്ഷക്കാരുടെയും സമഗ്ര ക്ഷേമം, പുരോഗതി ലക്ഷ്യമാക്കിയാണ് കമ്മീഷന് പ്രവര്‍ത്തിക്കുന്നതെന്നും ജില്ലയിലെ ന്യൂനപക്ഷ വിഭാഗക്കാര്‍ കമ്മീഷന്റെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു.
റോഡ് നിര്‍മ്മാണത്തിലെ അപാകത, ഭൂമിയുടെ കൈവശവകാശ രേഖ ലഭ്യമാക്കല്‍, സ്വയം തൊഴില്‍ വായ്പ, ലിങ്കുസ്റ്റിക്ക് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കല്‍ എന്നീ വിഷയങ്ങളില്‍ ലഭിച്ച പരാതികള്‍ കമ്മീഷന് കേട്ടു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ ലഭിച്ച മൂന്ന് പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി.





Leave a Reply