April 16, 2026

കര്‍ഷക ദിനം കണ്ണീര്‍ ദിനമായി ആചരിച്ച് കര്‍ഷക കോണ്‍ഗ്രസ്

0
334
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹ നയങ്ങള്‍ കേരളത്തിലെ കര്‍ഷകര്‍ ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. കര്‍ഷകര്‍ക്ക് കൊടുക്കേണ്ടതായ ആനുകൂല്യങ്ങളൊക്കെ തന്നെ മുടങ്ങി കിടക്കുകയാണ്. അടിയന്തിരമായും കര്‍ഷകരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകരോടുള്ള അവഗണയില്‍ പ്രതിഷേധിച്ചും സംസ്ഥാന കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റി ഇന്ന് സംസ്ഥാന വ്യാപകമായി കണ്ണീര്‍ ദിനമായി ആചരിക്കുന്നു. കല്‍പ്പറ്റ നിയോജക മണ്ഡലം പ്രതിഷേധ സദസ്സ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജെ.ജോണ്‍ അധ്യക്ഷത വഹിച്ചു ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജോണ്‍സണ്‍ കൂവക്കല്‍ .ജോസ് ജേക്കമ്പ് , എ .ശിവദാസ് , ജോണ്‍ മാതാ, ജോസഫ് മറ്റത്തില്‍, സിബി ചാക്കോ ,ജോയി ജേക്കബ് , ജിന്‍സണ്‍ കല്‍പ്പറ്റ, ബിജു തരിയോട്, കുഞ്ഞാലി പാലശ്ശേരി, ശിഹാബ് മലായി, കെ.സലിം, ഒ.പി. ഷൗക്കത്ത്. കെ മുസ്തഫ എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *