ഏകദിന ദുരന്ത നിവാരണ ശില്‍പ്പശാല സംഘടിപ്പിച്ചു
മാനന്തവാടി :വര്‍ധിച്ചു വരുന്ന പ്രകൃതി ക്ഷോഭങ്ങളുടെയും ദുരന്തങ്ങളുടേയും വസ്തുത കണക്കിലെടുത്ത് മാനന്തവാടി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെയും, കീസ്റ്റോണ്‍ ഫൗണ്ടേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഏകദിന ദുരന്ത നിവാരണ ശില്‍പ്പശാല സംഘടിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.കെ സുധീര്‍ അധ്യക്ഷനായി.മാനന്തവാടി ഫയര്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥന്‍ സതീഷ് മൊകേരി ക്ലാസ് നയിച്ചു.
മാനന്തവാടി താലൂക്കിലെ വിവിധ ലൈബ്രറികളില്‍ നിന്നായി ആളുകള്‍ പങ്കെടുത്തു. കെ ഷബിത,പി സുരേഷ് ബാബു,പി ടി സുഭാഷ്,എ വി മാത്യു ,കെ ജി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്‍ സെക്രട്ടറി പി ടി സുഭാഷ് നന്ദി പറഞ്ഞു.





Leave a Reply