മുത്തങ്ങയിൽ വീണ്ടും വൻ ലഹരി മരുന്ന് വേട്ട: 19.38 ഗ്രാം എം.ഡി.എം.എ പിടികൂടി, ഒരാൾ അറസ്റ്റിൽ
മുത്തങ്ങ :ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് മുത്തങ്ങയിൽ പോലീസ് നടത്തിയ പരിശോധനയിൽ വീണ്ടും വൻ ലഹരി മരുന്ന് വേട്ട. 19.38 ഗ്രാം എം.ഡി.എം.എ.യുമായി റിപ്പൺ സ്വദേശിയായ കെ. അനസ് (21) എന്നയാളെ മുത്തങ്ങ പോലീസ് ചെക്ക്പോസ്റ്റിൽ വെച്ച് പിടികൂടി.
മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസ്സിൽ വെച്ചാണ് ഇയാൾ പോലീസിന്റെ പിടിയിലായത്. വയനാട്ടിലെ വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്താൻ വേണ്ടിയാണ് ബാംഗ്ലൂരിൽ നിന്നും എം.ഡി.എം.എ. കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു.
പിടിയിലായ അനസിനെതിരെ പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷനിലും ലഹരിക്കേസ് നിലവിലുണ്ട്. ബത്തേരി സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസവും മുത്തങ്ങയിൽ നിന്ന് വലിയ അളവിൽ എം.ഡി.എം.എ. പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.





Leave a Reply