രാഹുൽ ഗാന്ധി യുടെ വോട്ട് ചോരിയാത്രക്ക് ഐക്യദാർഢ്യം
തലപ്പുഴ:വോട്ടർ പട്ടികയിൽ തിരിമറി നടത്തി അധികാരം മോഷ്ടിച്ചെടുക്കുന്ന ബിജെപി യുടെ രാജ്യത്തിന്റെ മഹത്തായ ജനാധിപത്യത്തെ കുഴിച്ച് മൂടുന്ന നെറികെട്ട രാഷ്ട്രീയ പ്രവർത്തനത്തിനെതിരെ രാഹുൽ ഗാന്ധി നടത്തുന്ന ക്യാമ്പയിൻ പ്രവർത്തിത്തിനു മുസ്ലിം ലീഗ് തവിഞ്ഞാൽ പഞ്ചായത്ത് പ്രവർത്തക സമിതി യോഗം ഐക്യദാർഡ്യം പ്രഖ്യാപിച്ചു.യോഗത്തിൽ സിദീഖ് അദ്ധ്യക്ഷം വഹിച്ചു.നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി യോഗം ഉൽഘടനം ചെയ്തു.മണ്ഡലം വൈസ് പ്രസിഡന്റ് കുന്നത് ഇബ്രാഹിം ഹാജി,സെക്രട്ടറി ഉസ്മാൻ പള്ളിയാൽ,കേളോത് സലീം,മൊയ്‌ൻ കാസിം,അഷ്‌റഫ് പേര്യ,പി.എം.ഇബ്രാഹിം,മുജീബ്,തുടങ്ങിയവർ സംസാരിച്ചു





Leave a Reply