July 30, 2026

ബത്തേരി ഉപജില്ലയിലെ സ്‌കൂള്‍ ഉച്ച ഭക്ഷണ പാചകതെഴിലാളികള്‍ക്ക് പരിശീലനം നല്‍കി

0
site-psd-285
By ന്യൂസ് വയനാട് ബ്യൂറോ

ബത്തേരി: ബത്തേരി ഉപജില്ലയിലെ സ്‌കൂള്‍ ഉച്ച ഭക്ഷണ പാചകതെഴിലാളികള്‍ക്ക് പരിശീലനം എ.ഇ.ഒ ഷിജിത ബി.ജെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണം കൂടുതല്‍ ശ്രദ്ധയോടെയും മനസംതൃപിതി യോടെയും നിര്‍വ്വഹിക്കേണ്ടതാണെന്ന് ഉദ്ഘാടന സന്ദേശത്തില്‍ പറഞ്ഞു. എച്ച് എം ഫോറും ഉപജില്ലാ ട്രഷറര്‍ ബിജു.എം ടി അധ്യക്ഷനായി.ചെതലയം പി.എച്ച്.സി യിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡെല്ലസ് ജോസഫ് ഭക്ഷ്യ സുരക്ഷിതത്വവും ഭക്ഷ്യ സുരക്ഷ എന്ന വിഷയത്തില്‍ പാചക തൊഴിലാളികളുമായി സംവദിച്ചു. ടീം ഫയര്‍ & റെസ്‌ക്യു സുല്‍ത്താന്‍ ബത്തേരിയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി.ഉപജില്ലാ ന്യൂണ്‍ മീല്‍ ഓഫീസര്‍ ഷ്രാജി.വി കെ കുട്ടികള്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്നതിന്റെയും വിതരണത്തിലും പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കി.പ്രത്യേകം പരിശീനം ലഭിച്ച പാചക തൊഴിലാളികള്‍ അവരുടെ അറിവുകള്‍ പങ്കുവെച്ചു. പരിശീനത്തില്‍ ശീ ഷൈജു വി കെ ,സജു. എം ജി , ജിഷ സി.എന്‍, ഷിനറ്റ് പാപ്പച്ചന്‍, നീത ടി ജെ , അബ്ദുല്‍ ജലീ.പി എന്നിവര്‍ സംസാരിച്ചു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *