August 20, 2026

നിയമനവും ശമ്പളവും ഇല്ല: സര്‍ക്കാറിനെതിരെ അധ്യാപക പ്രതിരോധം

0
site-psd-288
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ: ഭിന്നശേഷി നിയമനത്തിന്റെ പേരില്‍ അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച്‌കേരള സ്‌കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ കെഎസ്ടിയു വയനാട് ജില്ലാ കമ്മിറ്റി ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിന് മുമ്പില്‍ അധ്യാപക പ്രതിരോധം തീര്‍ത്തു.ജില്ലാ പഞ്ചായത്ത്പ്രസിഡണ്ട് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.കെ.എസ് ടി യു ജില്ലാ പ്രസിഡണ്ട് കെ.പി ഷൗക്കുമാന്‍ അധ്യക്ഷനായി.ജില്ലാ ജനറല്‍ സെക്രട്ടറി നിസാര്‍ കമ്പ,മുന്‍ സംസ്ഥാന അസോസിയേറ്റ് സെക്രട്ടറി പി.പി.മുഹമ്മദ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗംഇ.ടി റിഷാദ്, കെ.നെസീര്‍ എം.യു. ലത്തീഫ് എ.കെ ഷാനവാസ് കെ നിസാമുദ്ദീന്‍, ഷജീര്‍ ചൂരിയാറ്റ, അയ്യൂബ് മുട്ടില്‍ മുനീര്‍ വടകരജസ്ന ടീച്ചര്‍ ഷബീറലി ഷഹര്‍ബാനു,പി.എം ജൗഹര്‍, നെസീമ ടീച്ചര്‍, പ്രസംഗിച്ചു.ഭിന്നശേഷി സംവരണ തസ്തികകള്‍ മാറ്റി വെച്ചിട്ടും അധ്യാപക നിയമങ്ങള്‍ക്ക് അംഗീകാരമില്ലശമ്പള സ്‌കെയ്ലോ മറ്റു ആനുകൂല്യങ്ങളൊ അനുവദിക്കുന്നില്ല.ആവശ്യാനുസരണം ഭിന്നശേഷി ഉദ്യോഗാര്‍ഥികള്‍ സംസ്ഥാനത്ത് ലഭ്യമല്ലാത്ത സ്ഥിതിയില്‍ അതിന്റെ പേരില്‍ നിയമനം തടസപ്പെടുത്തുകയാണെന്നും ഇക്കാര്യത്തില്‍ കോടതി നിര്‍ദ്ദേശം പാലിക്കാനും സര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നും സമരക്കാര്‍ കുറ്റപ്പെടുത്തി.

ജൂലൈ 15 വരെയുള്ള ആധാര്‍ നിയമനാംഗീകാരത്തിന് പരിഗണിക്കുക തടഞ്ഞുവെച്ച ഡി എ കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും ഉടന്‍ നല്‍കുക,സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പുന:സ്ഥാപിക്കുക,12ാം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ ഉടന്‍ പ്രഖ്യാപിക്കുക,2015 മുതല്‍ സര്‍വ്വീസില്‍ പ്രവേശിച്ച മുഴുവന്‍ അധ്യാപക ര്‍ക്കും ജോലി സംരക്ഷണം ഉറപ്പ് നല്‍കുക,കായിക അധ്യാപകര്‍ ഉള്‍പ്പെടെയുള്ള സ്പെഷ്യലിസ്റ്റ് അധ്യാപക പ്രശ്നങ്ങള്‍ പരിഹരിക്കുക,നോഷണല്‍ അപ്രൂവ്ഡ് അധ്യാപകരുടെ തടഞ്ഞുവെച്ച ശമ്പളം ഉടന്‍ അനുവദിക്കുക,ഇംഗ്ലീഷ് അധ്യാപക പ്രശ്നങ്ങള്‍ പരിഹരിക്കുക പി .എസ് സി വഴിയുള്ള അധ്യാപക നിയമനങ്ങള്‍ ത്വരിതപ്പെടുത്തുക,മെഡിസെപ്പ് പ്രീമിയം വര്‍ദ്ധിപ്പിക്കാനുള്ള നീക്കം അവസാനിപ്പിക്കുക.മെഡിസെപ്പില്‍ സര്‍ക്കാര്‍ വിഹിതം ഉള്‍പ്പെടുത്തുക,റഫറണ്ടത്തിന്റെ പേരില്‍ വിദ്യാലയങ്ങളെ കലുഷിതമാക്കാനുള്ള നീക്കം അവസാനിപ്പിക്കുക.ഭാഷാധ്യാപക പ്രശ്നങ്ങള്‍ പരിഹരിക്കുക,സംവരണ അട്ടിമറി അവസാനിപ്പിക്കുക സര്‍വീസിലുള്ള അധ്യാപകരെ കെ ടെറ്റില്‍ നിന്ന് ഒഴിവാക്കുക,ഹൈസ്‌കൂളുകളില്‍ 1:40 അനുപാതം നടപ്പിലാക്കുക.സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാര്‍ക്ക് ജോലി സുരക്ഷയും ശമ്പളവും ഉറപ്പ് വരുത്തുകഎസ് എസ് കെ പദ്ധതികള്‍ക്കായുള്ള കേന്ദ്ര ഫണ്ട് ഉടന്‍ അനുവദിക്കുക,വിദ്യാഭ്യാസം വര്‍ഗീയവത്കരിക്കാനുള്ളകേന്ദ്ര നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നുസമരം.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *