August 20, 2026

കാര്‍ പോര്‍ച്ചില്‍ മദ്യവും തോട്ടയും കണ്ടെത്തിയ സംഭവം: അറസ്റ്റില്‍ ദുരൂഹതയെന്ന് കുടുംബം

0
site-psd-287
By ന്യൂസ് വയനാട് ബ്യൂറോ

 

പുല്‍പ്പള്ളി: മരക്കടവ് കാനാട്ടുമലയില്‍ തങ്കച്ചന്റെ ഭാര്യ സിനിയും മകന്‍ സ്റ്റീവ് ജിയോയുമാണ് വാര്‍ത്ത സമ്മേളനത്തില്‍ ദുരൂഹത ആരോപിച്ചത്. ഭര്‍ത്താവിനെ കള്ള കേസില്‍ കുടുക്കിയതാണെന്ന് ഇവര്‍ പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമിച്ചെന്നാണ് പരാതി. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയതായും ഇവര്‍ വ്യക്തമാക്കി.പോലീസിന് രഹസ്യ വിവരം കൈമാറിയ ആളുടെയും നേതാക്കളുടെയും ഫോണ്‍വിവരങ്ങള്‍ പരിശോധിക്കണം. ഇതിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കണമെന്നും അവര്‍ പറഞ്ഞു.കൃത്യമായി അന്വേഷണം നടത്തി, നിരപരാധിയായ തന്റെ ഭര്‍ത്താവിനെ കേസില്‍നിന്ന് ഒഴിവാക്കണമെന്ന് സിനി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

 

കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളിലെ തര്‍ക്കങ്ങളുടെ പേരില്‍ തന്റെ ഭര്‍ത്താവിനെ ഒരു ദിവസമെങ്കിലും ജയിലിലടയ്ക്കുമെന്ന് നേതാക്കള്‍ ചേര്‍ന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ചില നേതാക്കള്‍ക്കെതിരെ പാര്‍ട്ടിയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ വിമര്‍ശനമുന്നയിച്ചതിന്റെ പേരിലാണ് അവര്‍ ഭീഷണിമുഴക്കിയത്.വീടിന് പുറത്തെ കാര്‍പോര്‍ച്ചില്‍ കാറിന് അടിയിലായിട്ടാണ് കവറില്‍ കെട്ടിയ നിലയില്‍ സ്ഫോടക വസ്തുക്കളും മദ്യവും കണ്ടെടുത്തത്. ചുറ്റുമതിലൊന്നുമില്ലാത്ത വീട്ടിലേക്ക് മറ്റാരോ കൊണ്ടുവന്ന് വെച്ചതാണിത്. ഫോറന്‍സിക് ഉദ്യോഗസ്ഥരെക്കൊണ്ട് വരലടയാള പരിശോധയുള്‍പ്പെടെ നടത്തണം. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നല്‍കും.

 

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *