സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌സ് മീറ്റിൽ സ്വർണം നേടിയ നമിതയെ ആദരിച്ചു
പടിഞ്ഞാറത്തറ: സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌സ് മീറ്റിൽ അണ്ടർ-16 പെൺകുട്ടികളുടെ ജാവലിൻ ത്രോയിൽ സ്വർണം നേടിയ നമിതയെ പടിഞ്ഞാറത്തറയിൽ വെച്ച് ആദരിച്ചു. പടിഞ്ഞാറത്തറ മണ്ഡലത്തിലെ 16-ആം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നമിതയെ ആദരിച്ചത്.
നമിതയുടെ ഈ വിജയം ഗ്രാമത്തിനും പഞ്ചായത്തിനും ഒരുപോലെ അഭിമാനകരമാണെന്ന് ചടങ്ങിൽ പങ്കെടുത്തവർ പറഞ്ഞു. കായിക മത്സരങ്ങളിൽ കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ നമിതക്ക് ഇവർ ആശംസകൾ നേർന്നു.





Leave a Reply