April 16, 2026

പൊതുധനം കൊള്ളയടിക്കുന്നവർക്കെതിരെ എസ്‌ഡിപിഐ ജനകീയ പ്രതിരോധം തീർക്കും – എ.യൂസുഫ്  

0
IMG_20250824_193733
By ന്യൂസ് വയനാട് ബ്യൂറോ

കോറോം:തൊണ്ടർനാട് പഞ്ചായത്തിലെതൊഴിലുറപ്പ് പദ്ധതിയിൽ നടത്തിയ വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവും ജനങ്ങളുടെ അവകാശങ്ങളെ കൊള്ളയടിക്കുന്ന കുറ്റകൃത്യമാണെന്നും ഇത്തരക്കാർക്കെതിരെ എസ്‌ഡിപിഐ ജനകീയ പ്രതിരോധം തീർക്കുമെന്നും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എ. യൂസുഫ്. തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിൽ അഴിമതി നടത്തിയ ഇടത്–വലത്–ബിജെപി സംയുക്ത ഭരണസമിതിക്കെതിരെ എസ്‌ഡിപിഐ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ജന ജാഗ്രത യാത്രയുടെ സമാപന പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരി ക്കുകയായിരുന്നു അദ്ദേഹം.

 

പദ്ധതിയിൽ നടന്ന ക്രമക്കേടുകളിൽ സമഗ്രമായ അന്വേഷണം വേണം.അഴിമതി വിരുദ്ധ പോരാട്ടങ്ങളിൽ ജനങ്ങളെ സജീവമായി പങ്കെടുപ്പിക്കലാണ് ജനജാഗ്രതാ യാത്രയുടെ ലക്ഷ്യമെന്നും

ജനങ്ങൾക്കായി കൊണ്ടുവന്ന പദ്ധതികളിൽ തന്നെ അഴിമതിയിലൂടെ പൊതുസമ്പത്ത് കവർന്നെടുത്ത ഭരണസമിതിക്കെതിരെ ശക്തമായ ജനകീയ സമരങ്ങൾ തുടരാനാണ് എസ്ഡിപിഐയുടെ തീരുമാനം എന്നും അദ്ദേഹം വ്യക്തമാക്കി.

 

കുഞ്ഞോം അങ്ങാടിയിൽ നിന്നാരംഭിച്ച ജന ജാഗ്രതാ യാത്ര പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി വൈകിട്ട് കോറോം അങ്ങാടിയിൽ സമാപിച്ചു.മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ, ജോയിന്റ് സെക്രട്ടറി നൗഫൽ പി കെ, റഷീദ് ബാലുശ്ശേരി, സവാദ് വി തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ, സെക്രട്ടറി സി.കെ അബു,ജോയിന്റ് സെക്രട്ടറി മുഹമ്മദലി, ട്രഷറർ റെജി,മുത്തലിബ് വി തുടങ്ങിയവർ നേതൃത്വം നൽകി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *