അതിഥി തൊഴിലാളികൾക്കായി ആരോഗ്യക്യാമ്പ് സംഘടിപ്പിച്ചു
കമ്പളക്കാട്: അതിഥി തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണവും നാടിന്റെ സുരക്ഷയും ഉറപ്പാക്കുന്നതിനായി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിന്റെയും വരദൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരോഗ്യക്യാമ്പ് സംഘടിപ്പിച്ചു. ഇന്ന് രാവിലെ 10 മണിക്ക് കമ്പളക്കാട് വ്യാപാരഭവനിൽ വെച്ചാണ് ക്യാമ്പ് നടന്നത്.
ക്യാമ്പിൽ മലമ്പനി, മന്ത്, കുഷ്ഠരോഗം, ഡെങ്കിപ്പനി എന്നിവ ഉൾപ്പെടെയുള്ള പകർച്ചവ്യാധികളെക്കുറിച്ചുള്ള പരിശോധനകളും, ഒപ്പം ഹെപ്പറ്റൈറ്റിസ് ബി, രക്തസമ്മർദ്ദം (BP), പ്രമേഹം (DM) തുടങ്ങിയ പരിശോധനകളും നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. രജിത ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് നൂർഷ ചേനോത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തൻവീർ സ്വാഗതം പറഞ്ഞു. മെഡിക്കൽ ഓഫീസർ ഡോ. സിത്താര, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഷാനിവാസ് വാഴയിൽ, പഞ്ചായത്ത് അംഗങ്ങളായ സലിജ ഉണ്ണി, ജെസ്സി എന്നിവർ ആശംസകൾ നേർന്നു.
തുടർന്ന്, സി.എച്ച്.ഒ. ബവിത പകർച്ചവ്യാധികളെക്കുറിച്ചും ശുചിത്വത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസ് നൽകി. അതിനുശേഷം സ്ക്രീനിങ് ടെസ്റ്റുകൾ നടന്നു. ജെ.എച്ച്.ഐ., സി.എച്ച്.ഒ., ജെ.പി.എച്ച്.എൻ., ആശാ പ്രവർത്തകർ എന്നിവരും, പൊതുപ്രവർത്തകരായ നഈം ചെറു വനശ്ശേരി, മൊയ്ദു പത്തായകോടൻ, മൻസൂർ മായൻ തുടങ്ങിയവരും ക്യാമ്പിൽ പങ്കെടുത്തു. പി.എച്ച്.എൻ. ജോസി നന്ദി രേഖപ്പെടുത്തി.





Leave a Reply