April 16, 2026

ഫോക് ലോർ ദിനാചരണം; ബാലകൃഷ്ണൻ പുൽപ്പള്ളിയെ ആദരിച്ചു

0
IMG_20250825_151905
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി :നന്മ പുൽപ്പള്ളി മേഖല ലോക ഫോക് ലോർ ദിനാചരണം നടത്തി. പരിപാടിയോടനുബന്ധിച്ച് പ്രമുഖ ചെണ്ട വാദ്യ കലാകാരൻ ബാലകൃഷ്ണൻ പുൽപ്പള്ളിയെ ആദരിച്ചു.

 

നന്മ പുൽപ്പള്ളി മേഖല സർഗ്ഗ വനിത സതി ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മേഖല പ്രസിഡന്റ് മണി. പി. കെ പരിപാടി ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി റെസി ഷാജിദാസ് മുഖ്യപ്രഭാഷണം നടത്തുകയും ഫോക് ലോർ ദിനാചരണ സന്ദേശം വായിക്കുകയും ചെയ്തു.

 

മേഖല ട്രഷറർ ജിനേഷ് ജോർജ്, ബിന്ദു സതീഷ് എന്നിവർ ഫോക് ലോർ ദിന ആശംസകൾ നേർന്നു. സുജാതമണി പരിപാടിക്ക് നന്ദി പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *